1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2020

സ്വന്തം ലേഖകൻ: ഉംറ പുനഃരാരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ ഒരു തീർഥാടകന് നിർവഹിക്കാൻ ലഭിക്കുന്ന സമയം മൂന്ന് മണിക്കൂർ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മക്കയിൽ വിവിധ ഭാഗങ്ങളിൽ ട്രയേജ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് പദ്ധതി. ഈ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെട്ട് കർമങ്ങൾ നിർവഹിച്ച് തിരിച്ചെത്തേണ്ട സമയമാണ് മൂന്ന് മണിക്കൂർ. ഇഅതമർനാ ആപ്പ് വഴി റജിസ്റ്റർ ചെയ്ത തീർഥാടകർക്ക് അനുവദിച്ച സമയ ലഭ്യത അനുസരിച്ച് ഈ വിശ്രമ കേന്ദ്രത്തിൽ നിന്ന് സംഘം സംഘമായി ഹറം പള്ളിയിലേക്ക് പുറപ്പെടുകയും ഉംറ നിർവഹിച്ച ഉടനെ തിരച്ചെത്തിക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിക്കുക.

ഓരോ ദിവസവും 6 വ്യത്യസ്ത സമയങ്ങൾ ഏകദേശം 6000 തീർഥാടകർക്ക് ഉംറ നിർവഹിക്കാനുള്ള അവസരമാണ് ഇങ്ങനെ ലഭിക്കുക. മൂന്നു മണിക്കൂറിൽ ഉംറ നിർവഹിക്കേണ്ട ഒരു സംഘത്തിൽ ചുരുങ്ങിയത് 1000 പേരുണ്ടാകും. ഒക്ടോബർ നാലിന് തുടങ്ങുന്ന ആദ്യ ഘട്ടത്തിൽ സ്വദേശികൾക്കും രാജ്യത്തിനകത്ത് താമസിക്കുന്ന പ്രവാസികൾക്കുമാണ് അവസരം. അത് തന്നെ ആകെ ശേഷിയുടെ 30 ശതമാനത്തിനായിരിക്കും.

18 മുതൽ അത് 75 ശതമാനത്തിലേക്ക് വികസിപ്പിക്കും. മൂന്നു ഘട്ടങ്ങളിലായി വലിയ ശേഷിയിലേക്ക് വികസിപ്പിക്കുന്ന പദ്ധതിയനുസരിച്ച് ആദ്യ ഘട്ടങ്ങളിലെ സ്ഥിതി വിലയിരുത്തിയ ശേഷം നവംബർ ഒന്നു മുതലാണ് സൗദിക്ക് പുറത്ത് നിന്നുള്ളവർക്ക് കൂടി അനുവാദം ലഭിക്കുക. ഉംറ സേവനങ്ങൾ ഏജന്റുമാരില്ലാതെ നേരിട്ട് തീർഥാടകർക്ക് ലഭ്യമാക്കാൻ കൂടി പുതിയ ആപ്ലിക്കേഷൻ വഴി ലക്ഷ്യമിടുന്നുണ്ട്. ഇങ്ങനെ 30 ലധികം പ്രാദേശിക രാജ്യാന്തര ഉംറ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.

പുണ്യ നഗരങ്ങളിലെ പള്ളികളില്‍ എത്തുന്ന തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ഇതമര്‍ന എന്ന ആപ്പ് സെപ്റ്റംബര്‍ 27 മുതല്‍ സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകുമെന്ന് ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു. മക്കയും മദീനയും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആചാരാനുഷ്ഠാനങ്ങളുടെ സമയം നിയന്ത്രിക്കുന്നതിനായാണ് മന്ത്രാലയം സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ സഹകരണത്തോടെ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും അവരുടെ തീര്‍ത്ഥാടനവും സന്ദര്‍ശനവും മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിനൊപ്പം കൊവിഡ് പടരാതിരിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആപ്പ് സഹായകരമാകും. അതോടൊപ്പം അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ എളുപ്പത്തിലും പ്രയാസരഹിതമായും നിര്‍വഹിക്കുന്നതിനുള്ള സേവനങ്ങള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യുവാനാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.