1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2020

സ്വന്തം ലേഖകൻ: കോവിഡ്​ പശ്ചാത്തലത്തിൽ ചേർന്ന യു.എൻ. രക്ഷാസമിതി യോഗത്തിൽ അമേരിക്ക-ചൈന ഏറ്റുമുട്ടൽ. ചൈനയെ രൂക്ഷമായി വിമർശിച്ചും മറ്റ്​ അംഗങ്ങളുടെ നിസ്സഹായതയെ കളിയാക്കിയും സംസാരിച്ച ശേഷം യുഎസ്​. പ്രതിനിധി യോഗത്തിൽനിന്ന്​ വിട്ടുപോയ​േപ്പാൾ ചൈന കടുത്ത ആക്രമണം അഴിച്ചുവിട്ടു. ‘മതി, നിർത്ത്​, സ്വന്തം കാര്യം നോക്കൂ’വെന്നും ചൈനീസ്​ പ്രതിനിധി അമേരിക്കയോട്​ പറഞ്ഞു.

ഇന്നത്തെ ചർച്ചയുടെ ഉള്ളടക്കം വെറുപ്പുളവാക്കുന്നതാണെന്നും നിങ്ങൾ ഒാരോരുത്തരെ കുറിച്ചും ലജ്ജിക്കുന്നുവെന്നുമാണ്​ അമേരിക്കൻ പ്രതിനിധി കെല്ലി ക്രാഫ്​റ്റ്​ പറഞ്ഞത്​. ഇതിന്​ മറുപടിയായാണ്​ അമേരിക്ക ഇതുവരെ സംസാരിച്ചത്​ മതി, നിർത്തൂവെന്ന്​ ചൈനീസ്​ പ്രതിനിധി ശാങ്​ ജുൻ ആവശ്യപ്പെട്ടത്​.

“നിങ്ങൾ ലോകത്ത്​ ഒരുപാട്​ പ്രശ്​നങ്ങൾ ഉണ്ടാക്കി. മറ്റുള്ളവരെ പഴിചാരി സ്വന്തം പ്രശ്​നം പരിഹരിക്കാനാകില്ലെന്ന്​ അമേരിക്ക മനസ്സിലാക്കണം. ​ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ്​ അമേരിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളും മരണവുമെന്ന്​ ചിന്തിക്കണം. ആരെങ്കിലും ഉത്തരവാദികൾ ആ​െണങ്കിൽ അത്​ ഏതാനും അമേരിക്കൻ രാഷ്​ട്രീയക്കാരാണ്,” ചൈനീസ്​ പ്രതിനിധി പറഞ്ഞു.

സ്വന്തം രാജ്യത്തെ പ്രശ്​നങ്ങൾക്ക്​ ഉത്തരവാദികളായവർ വിദേശ രാജ്യങ്ങളെ പഴിചാരാൻ ശ്രമിക്കുകയാണെന്ന്​ റഷ്യൻ പ്രതിനിധി സെർജി ലാവ്​റോവ്​ പറഞ്ഞു. കോവിഡ്​ നേരിടുന്നതിൽ രക്ഷാസമിതി സമ്പൂർണ പരാജയമായെന്നും യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗു​െട്ടറസ്​ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സമ്മേളനത്തെ അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് ആദ്യത്തെ പ്രസംഗമായിരിക്കും മോദിയുടേത്. കൊവിഡിനെ പ്രതിരോധിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ അജന്‍ഡ.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ജനറല്‍ അസ്സംബ്ലി വെര്‍ച്വല്‍ ആയാണ് നടത്തുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ ആയായിരിക്കും പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുക. ഇത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ശനിയാഴ്ച പ്രദര്‍ശിപ്പിക്കും.

തീവ്രവാദത്തിനെതിരായ ആഗോള നടപടികള്‍ ശക്തപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ എടുത്തപറയുമെന്നാണ് കരുതുന്നത്. വ്യത്യസ്ത സമിതികളില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അംഗത്വം നല്‍കുന്നത് സംബന്ധിച്ച് കൂടുതല്‍ സുതാര്യ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കും.

കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യ 150ല്‍ അധികം രാജ്യങ്ങള്‍ക്ക് മരുന്ന് ലഭ്യമാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ആഗോള സഹകരണത്തില്‍ ഇന്ത്യയുടെ സഹകരണം ഉയര്‍ത്തിക്കാട്ടും. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരവികസനം, യുഎന്നിന്റെ സമാധാന ദൗത്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയുടെ സജീവ ഇപെടല്‍ ഉണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.