1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2020

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും യുഎസ് തിരഞ്ഞടുപ്പ് ചൂടിലേക്ക്.ഡെമോക്രാറ്റുകള്‍ തങ്ങളുടെ പാര്‍ട്ടി കണ്‍വെന്‍ഷന്‍ പൂര്‍ണ്ണമായും വെര്‍ച്വല്‍ ആയിരിക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതാദ്യമായാണ് അമേരിക്കന്‍ ചരിത്രത്തില്‍ ഡെമോക്രാറ്റുകള്‍ ഇത്തരമൊരു ഡിജിറ്റല്‍ കണ്‍വന്‍ഷന്‍ നടത്തുന്നത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്.

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം, ദേശീയ ഡെമോക്രാറ്റിക് നേതാവും മുന്‍ വൈസ് പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡന്‍ ജൂനിയര്‍ പോലും പരിപാടികളില്‍ പങ്കെടുക്കാന്‍ പരിപാടിയിലേക്ക് പോകില്ല. പാര്‍ട്ടിയുടെ പ്രസിഡന്റ് നാമനിര്‍ദ്ദേശം സ്വന്തം സംസ്ഥാനമായ ഡെലവെയറില്‍ നിന്ന് ബൈഡന്‍ സ്വീകരിക്കും.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ ഗൗരവമായിട്ടാണ് തങ്ങള്‍ പകര്‍ച്ചവ്യാധി കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഈ തീരുമാനം വ്യക്തമാക്കുന്നുവെന്ന് ഡെമോക്രാറ്റുകള്‍ വ്യക്തമാക്കി. വൈറസിനെ ചുറ്റിപറ്റിയുള്ള ശാസ്ത്രത്തെ അവഗണിച്ചു കൊണ്ട് അങ്ങേയറ്റം നിരുത്തരവാദപരമായാണ് ട്രംപ് മാസങ്ങളായി പെരുമാറി കൊണ്ടിരിക്കുന്നതെന്നും അമേരിക്കന്‍ ജനതയുടെ ജീവനു വില പറയുന്നതെന്നും ബൈഡെന്‍ വിമര്‍ശിച്ചു.

മില്‍വാക്കി ഡൗണ്‍ടൗണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും വിസ്‌കോണ്‍സിനിലെ നേതാക്കള്‍ പ്രസംഗങ്ങള്‍ നടത്തുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, മിഷേല്‍ ഒബാമ, ജില്‍ ബൈഡന്‍ എന്നിവരുള്‍പ്പെടെ പ്രമുഖ ഡെമോക്രാറ്റുകള്‍ അവരുടെ പ്രസംഗങ്ങള്‍ മറ്റെവിടെ നിന്നെങ്കിലും എത്തിക്കാന്‍ പദ്ധതിയിടുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കരുതെന്ന് പ്രതിനിധികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വിസ്‌കോണ്‍സിനിലേക്ക് വൈറസ് പടരുമെന്ന ഭയം ചൂണ്ടിക്കാട്ടി ആരെയും മില്‍വാക്കിയിലേക്ക് കൊണ്ടുവരരുതെന്നു കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ ഉപദേശിച്ചു.

നവംബര്‍ മാസത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി 15 സംസ്ഥാനങ്ങളിലായി 220 മില്യണ്‍ ഡോളര്‍ ടെലിവിഷനും 60 ദശലക്ഷം ഡോളര്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കുമുള്ള പദ്ധതികളുടെ രൂപരേഖയാണ് ബൈഡന്റെ കാമ്പെയ്‌നിനു വേണ്ടി ഡെമോക്രാറ്റിക്ക് പാര്‍ട്ടി നീക്കി വെക്കുന്നത്. സെപ്റ്റംബര്‍ 1 ന് ആരംഭിക്കുന്ന പരസ്യ റിസര്‍വേഷന്‍, 2020 ലെ ഏറ്റവും വലിയ പ്രചാരണമാണ്. തൊഴിലാളി ദിനത്തിന് ശേഷം ആരംഭിക്കുന്ന 11 സംസ്ഥാനങ്ങളില്‍ 145 മില്യണ്‍ ഡോളറാണ് ടെലിവിഷന്‍ പരസ്യങ്ങളില്‍ ട്രംപ് നീക്കിവച്ചിരിക്കുന്നത്; തന്റെ ഡിജിറ്റല്‍ റിസര്‍വേഷന്റെ ബജറ്റ് അദ്ദേഹം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.