1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2020

സ്വന്തം ലേഖകൻ: പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ 100 ദിനം മാത്രം ശേഷിക്കേ പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ്​ ട്രംപി​​െൻറ ജനപ്രീതി ഇടിയുന്നു. സമീപകാലത്ത്​ നടന്ന സർവേകളി​ലെല്ലാം ട്രംപ്, ബൈഡനേക്കാൾ ഏറെ പിന്നിലായിരുന്നു. കഴിഞ്ഞ ദിവസത്തെ അസോസിയേറ്റഡ്​ പ്രസ്​- എൻ.ഒ.ആർ.സി സ​െൻറർ ഫോർ പബ്ലിക്​ അഫയേഴ്​സ്​ റിസർച് സർവേയും ട്രംപിന്​ തിരിച്ചടിയാണ്​.

കൊവിഡ് കേസുകളും കൊടുങ്കാറ്റിനും പുറമേ വംശീയ വിദ്വേഷത്തിനെതിരേയുള്ള പ്രതിഷേധം കലാപമായി മാറിയതോടെ ട്രം‌പിന്റെ നില കൂടുതൽ പരുങ്ങലിലായി.

മാസ്‌ക് മാന്‍ഡേറ്റുകള്‍, ദുരിതാശ്വാസം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ രാജ്യത്ത് കൊറോണ വൈറസ് മരണങ്ങള്‍ തുടര്‍ച്ചയായി നാല് ദിവസങ്ങളില്‍ ആയിരത്തിനു മുകളിലായി. രാജ്യത്ത് വൈറസുമായി ബന്ധപ്പെട്ട 900 പുതിയ മരണങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പകര്‍ച്ചവ്യാധിയില്‍ ഇതുവരെ കുറഞ്ഞത് 146,460 അമേരിക്കക്കാര്‍ മരിച്ചുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

അതിനിടെ വംശീയ പ്രതിഷേധത്തിനെ തുടര്‍ന്ന് പോര്‍ട്ട്‌ലാന്‍ഡിലെ ഒറേയിലെ ഫെഡറല്‍ ഏജന്റുമാരും പ്രതിഷേധക്കാരും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിനും രാജ്യം സാക്ഷിയായി. ആയിരക്കണക്കിന് ജനങ്ങള്‍ ശനിയാഴ്ച അമേരിക്കന്‍ നഗരങ്ങളിലെ തെരുവുകളിലിറങ്ങി. ഏറ്റവും തീവ്രമായ പ്രതിഷേധങ്ങളിലൊന്ന് സിയാറ്റിലിലായിരുന്നു. അവിടെ അതിക്രമത്തെ നേരിടാന്‍ പൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗം നടത്തി. 45 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജനുവരിയിൽ ദേശീയ സമ്പദ്​വ്യവസ്​ഥ മികച്ച നിലയിലാണെന്ന്​ 67 ശതമാനം അമേരിക്കക്കാർ വിശ്വസിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇത്​ 38 ശതമാനം മാത്രമാണ്​. പ്രസിഡ​​െൻറന്ന നിലയിൽ ട്രംപി​​െൻറ പ്രകടനം മെച്ചപ്പെട്ടതാണെന്ന്​ വിശ്വസിക്കുന്നവരും 38 ശതമാനം മാത്രമാണ്​. കോവിഡ്​ മഹാമാരിയെ നേരിടൽ, സമ്പദ്​വ്യവസ്​ഥയുടെ തളർച്ച, തൊഴിലില്ലായ്​മ ഉയരുന്നത്​, വംശീയവെറി തുടങ്ങിയവ ട്രംപിന്​ തിരിച്ചടിയാകുന്നുണ്ട്​.

ട്രംപി​​െൻറ ​ തിരിച്ചടി മുൻ വൈസ്​ പ്രസിഡൻറും ഡെമോക്രാറ്റിക്​ പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡന്​ അനുകൂലമായി​. സമീപ കാല സർവേകളിലെല്ലാം ട്രംപിനേക്കാൾ പത്ത്​ശതമാനം പിന്തുണ കൂടുതൽ ബൈഡനായിരുന്നു. ഇനിയുള്ള 100 ദിനങ്ങളിൽ കോവിഡിനെ നേരിടുന്നതും സമ്പദ്​വ്യവസ്ഥ ചലിപ്പിക്കുന്നതുമായിരിക്കും അടുത്ത പ്രസിഡൻറിനെ തീരുമാനിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.