
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ കുടിയേറ്റ നയങ്ങള്‍ ഓരോ വ്യക്തിയുടെയും അവകാശമാക്കി മാറ്റാന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് തയ്യാറെടുക്കുന്നതായി സൂചന. ട്രംപ് ഭരണകൂടം നടപ്പാക്കിയ നിയന്ത്രണ ഇമിഗ്രേഷന്‍ അജണ്ട വെട്ടിക്കുറയ്ക്കുകയും കുടിയേറ്റക്കാര്‍ക്ക് മാനുഷിക പരിഗണന നല്‍കുകയുമാണ് ബൈഡന്റെ ഉദ്ദേശം. മെക്സിക്കന്‍ അതിര്‍ത്തിയില്‍ വന്മതില് കെട്ടിയുയര്‍ത്തി കുടിയേറ്റക്കാരെ തടഞ്ഞ ട്രംപിന്റെ നയങ്ങളുടെ കീഴ്മേൽ മറിക്കലാകും അത്.
“യുഎസിലേക്കുള്ള കുടിയേറ്റം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ ഏറ്റവും നിയന്ത്രണമുള്ള ചില ഇമിഗ്രേഷന്‍ നയങ്ങളെ പരിപാലിക്കുകയും അത് തുടരുകയും ചെയ്യുന്നത് രാജ്യത്തിനു വലിയ ഗുണമാണ്,” ട്രംപിന്റെ ലീഡ് ഇമിഗ്രേഷന്‍ ഉപദേഷ്ടാവും അദ്ദേഹത്തിന്റെ കടുത്ത ഇമിഗ്രേഷന്‍ അജണ്ടയുടെ ആര്‍ക്കിടെക്റ്റുമായ സ്റ്റീഫന്‍ മില്ലര്‍ പറയുന്നു. ട്രംപ് ഭരണകൂടം നടപ്പാക്കിയ നൂറുകണക്കിന് എക്സിക്യൂട്ടീവ് നടപടികള്‍ കുടിയേറ്റ അഭിഭാഷകരുടെയും നിയമനിര്‍മ്മാതാക്കളുടെയും അനിഷ്ടത്തിന് കാരണമായിട്ടുണ്ട്.
ട്രംപ് കാലഘട്ടത്തിലെ കുടിയേറ്റ നയങ്ങള്‍ മാറ്റിയെടുക്കാന്‍ വലിയ ഉദ്ദേശ്യത്തോടു കൂടിയാണ് ബൈഡനും കൂട്ടരും വൈറ്റ്ഹൗസ് ഓഫീസിലേക്ക് വരുന്നത്. എന്നാൽ കൂടുതല്‍ അഭയാര്‍ഥികളെ അമേരിക്കയിലേക്ക് കൊണ്ടുവരുകയെന്ന്ന ബൈഡന്റെ ലക്ഷ്യം എളുപ്പമാകാനിടയില്ല. ഈ മാറ്റത്തിന് നയപരമായ തീരുമാനങ്ങളും പുതിയ അഭയാര്‍ഥി അഭിമുഖങ്ങളും ആവശ്യമാണ്.
ആഭ്യന്തര സുരക്ഷാ വകുപ്പിനെ നയിക്കാന്‍ ബൈഡെന്‍ കൂടെക്കൂട്ടിയ മയോര്‍ക്കസ് മിക്ക കുടിയേറ്റ മാറ്റങ്ങള്‍ക്കും നേതൃത്വം നല്‍കും. ഒബാമ ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെന്ന നിലയില്‍, മയോര്‍കാസ് ഡിഎച്ച്എസ് ഡെപ്യൂട്ടി സെക്രട്ടറിയായും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. കുടിയേറ്റം പരിമിതപ്പെടുത്താനും കുടിയേറ്റ നയം നടപ്പാക്കാനും തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഒരു മതില് പണിയാനുമുള്ള ട്രംപിന്റെഅജണ്ട നടപ്പിലാക്കി കുപ്രസിദ്ധിയാർജിച്ച ഒരു വകുപ്പിനെയാണ് മയോര്‍കാസ് ഏറ്റെടുക്കുന്നതെന്നത് ശ്രദ്ധേയം.
ബൈഡെൻറ പ്രചാരണ സംഘത്തിലുണ്ടായിരുന്ന കേറ്റ് ബെഡിങ്ഫീൽഡ് ആണ് കമ്യൂണിക്കേഷൻ ഡയറക്ടർ. ഡെമോക്രാറ്റിക് വക്താവായിരുന്ന ജെൻ സാക്കി ആണ് പ്രസ് സെക്രട്ടറി. പ്രധാനപ്പെട്ട മറ്റു പല തസ്തികകളിലും വനിതകളെ തെന്ന നിയമിക്കാൻ ബൈഡൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. നിലവിൽ നിയമനം പ്രഖ്യാപിച്ചവരെല്ലാം നേരത്തെ ഒബാമ സർക്കാറിൽ പ്രവർത്തിച്ചവരാണ്. കേറ്റ് ബെഡിങ്ഫീൽഡ് വൈസ് പ്രസിഡൻറായിരുന്ന ജോ ബൈഡെൻറ കമ്യൂണിക്കേഷൻ ഡയറക്ടറായിരുന്നു.
ഉദാര-സ്വതന്ത്ര ചിന്തയുടെ വക്താക്കളായ നീരാ ടാണ്ടനെ പോലുള്ളവരും ബൈഡൻ സർക്കാറിെൻറ ഭാഗമാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അതേസമയം, കോർപറേറ്റ് മേഖലയിൽ നിന്നുള്ള ഡീസിനെ പോലുള്ളവരെ സർക്കാറിെൻറ ഭാഗമാക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നുമുണ്ട്. ഡീസ് നേരത്തെ ഒബാമ സർക്കാറിെൻറയും ഭാഗമായിരുന്നു.
ഫലം അംഗീകരിക്കില്ലെന്ന നിലപാടിലാണു റിപ്പബ്ലിക്കനായ ട്രംപ് എങ്കിലും ഡമോക്രാറ്റുകാരായ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും ജോലികൾ തുടങ്ങിക്കഴിഞ്ഞു. ജനുവരി 20ന് അധികാരമേൽക്കാനുള്ള പുതിയ ഭരണകൂടത്തിന് രൂപവും ഭാവവും നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നതിനൊപ്പം അടിയന്തര പദ്ധതികളും രൂപപ്പെടുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല