1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2020

സ്വന്തം ലേഖകൻ: യുഎസ് സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബദര്‍ ജിന്‍സ്ബര്‍ഗിന്റെ മരണം 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയങ്ങളിൽ ഒന്നായി മാറുന്നു. സുപ്രീം കോടതിയിലെ മുതിർന്ന ജഡ്​ജിയും വനിത വിമോചനത്തിൻെറ ശക്​തയായ വക്​താവുമായിരുന്ന ജസ്​റ്റിസ്​ റൂത്ത്​ ബാദെർ ഗിൻസ്​ബർഗ്​ (87) പാൻക്രിയാസ്​ കാൻസർ ബാധിച്ചാണ് മരിച്ചത്.

ലിബറല്‍ നേതാവായിരുന്ന ജിന്‍സ്ബര്‍ഗിന്റെ മരണത്തിന് മുമ്പ് കണ്‍സര്‍വേറ്റീവുകള്‍ കോടതിയില്‍ ലിബറലുകളെക്കാള്‍ 5-4 എണ്ണം ഭൂരിപക്ഷത്തിലെത്തിയിരുന്നു. വലതുപക്ഷ ചായ്‍വുള്ള യാഥാസ്ഥിതികര്‍ക്ക് 6-3 ഭൂരിപക്ഷം നിലനിര്‍ത്താനാകും. അങ്ങനെ വന്നാല്‍ ട്രംപിനാണ് നേട്ടമുണ്ടാക്കാനാകുക.

എന്നാല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം ചീഫ് ജസ്റ്റ്‌സിനെ നിയമിച്ചാല്‍ മതിയെന്നാണ് ഡെമോക്രാറ്റുകളുടെ വാദം. ബൈഡന്‍ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തു വന്നു കഴിഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പു വരെ കാത്തിരിക്കേണ്ടതില്ലെന്നു പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു കഴിയുമെന്ന് റിപ്പബ്ലിക്കന്മാരും വാദിക്കുന്നു.

ഭാവിയിലെ ഒഴിവുകള്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നോമിനികളുടെ പട്ടിക സെപ്റ്റംബര്‍ ആദ്യം പ്രസിഡന്റ് ട്രംപ് പുറത്തിറക്കിയിരുന്നു. പട്ടികയില്‍ മൂന്ന് യാഥാസ്ഥിതിക സെനറ്റര്‍മാരെ കൂടാതെ ടെഡ് ക്രൂസ്, ജോഷ് ഹാവ്ലി, ടോം കോട്ടണ്‍ എന്നിവര്‍ക്കു പുറമേ, കെന്റക്കി അറ്റോര്‍ണി ജനറല്‍ ഡാനിയേല്‍ കാമറൂണ്‍, മെക്‌സിക്കോയിലെ യുഎസ് അംബാസഡര്‍ ക്രിസ്റ്റഫര്‍ ലാന്‍ഡോ എന്നിവരും ഉള്‍പ്പെടുന്നു.

അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിത സുപ്രീം കോടതി ജഡ്​ജിയായിരുന്നു റൂത്ത്​. ഗർഭഛിദ്രം, സ്വവർഗ വിവാഹം, വോട്ടവകാശം, കുടിയേറ്റം തുടങ്ങി നിരവധി സുപ്രധാന വിധികളിൽ​ അമേരിക്കൻ സുപ്രീംകോടതിയിലെ ലിബറൽ വിഭാഗത്തി​െൻറ വക്​താവായിരുന്ന റൂത്ത്​ പങ്കാളിയായി.

1993ൽ ബിൽ ക്ലിൻറണാണ്​ സുപ്രീംകോടതി ജഡ്​ജിയായി നിയമിച്ചത്​. 27 വർഷമാണ്​ പരമോന്നത കോടതിയിൽ സേവനമനുഷ്​ഠിച്ചത്​. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​, മുൻ പ്രസിഡൻറ്​ ബറാക്​ ഒബാമ, മുൻ വൈസ്​ പ്രസിഡൻറും ഡെമോക്രാറ്റിക്​ പ്രസിഡൻറ്​ സ്ഥാനാർഥിയുമായ ജോ ബൈഡൻ തുടങ്ങിയവർ അനുസ്​മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.