1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2019

സ്വന്തം ലേഖകൻ: ചൈനീസ് കമ്പനിയായ വാവേയുടെ 5ജി നെറ്റ് വര്‍ക്കുമായി മറ്റ് രാജ്യങ്ങള്‍ കൈകോര്‍ക്കുന്നത് അപകടമാണെന്ന് യു.എസ് ചീഫ് ടെക്‌നോളജി ഓഫീസര്‍ മൈക്കല്‍ ക്രാറ്റിയോസ്. ലിസ്ബണില്‍ നടന്ന ടെക് കോണ്‍ഫറന്‍സിലായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. യു.എസ് വാവേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു സമാനമായ നിലപാട് യൂറോപ്പും സ്വീകരിക്കണമെന്നും വാവേയുടെ ഉപകരണങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപയോഗിക്കരുതെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

ചൈനയുടെ 5 ജി മുന്നേറ്റത്തില്‍ നേരത്തെയും യു.എസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യു.എസിന്റെ നിര്‍ദ്ദേശം യൂറോപ്യന്‍ രാജ്യങ്ങള്‍ കാര്യമായി പരിഗണിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. നിലവില്‍ അറുപത്തി അഞ്ച് 5ജി കരാറുകളിലാണ് ചൈന ധാരണയായിരിക്കുന്നത്. ഇതില്‍ പകുതിയും യൂറോപ്യന്‍ കമ്പനികളുമായിട്ടാണ്.

നേരത്തെ ആഫ്രിക്കന്‍ യൂണിയന്‍ വസതിയില്‍ ഉപയോഗിച്ചിരുന്ന വാവേയുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ മൂലം ഇവിടെ നിന്നും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് ക്രാറ്റിയോസ് ആരോപിച്ചിരുന്നു. എന്നാല്‍ വാവേ ഈ ആരോപണത്തെ തള്ളുകയാണുണ്ടായത്.

നവംബര്‍ ഒന്നിനാണ് 5 ജി നെറ്റ്‌വര്‍ക്ക് ചൈന രംഗത്തിറക്കിയത്.വാവേയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന 5ജി നെറ്റ് വര്‍ക്ക് ലോകത്തിന്റെ ഡിജിറ്റല്‍ ഗതി മാറ്റിമറിക്കാനുതകുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. നേരത്തെ ദക്ഷിണകൊറിയ, യു.എസ്,യു.കെ എന്നീ രാജ്യങ്ങള്‍ 5 ജി നെറ്റ് വര്‍ക്കു തുടങ്ങിയിട്ടുണ്ടെങ്കിലും ടെക് ഭീമന്‍ വാവേയുടെ പിന്തുണയും ചൈനയുടെ ബൃഹദ് ഘടനയും മറ്റു രാജ്യങ്ങളുടെ മുന്നിലേക്ക് ക്ഷണ ദൂരം കൊണ്ടെത്താന്‍ ചൈനയെ സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.