1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2020

സ്വന്തം ലേഖകൻ: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി സൌദിയിൽ നിന്നു കേരളത്തിലേയ്ക്കുള്ള ഏഴാം ഘട്ട വിമാന സർവീസുകളുടെ പട്ടിക റിയാദ് ഇന്ത്യൻ എംബസി പുറത്തിറക്കി. ദമാമിൽ നിന്ന്  11, ജിദ്ദയിൽ നിന്ന് 1, റിയാദിൽ നിന്ന് 4 സർവീസുകൾ ഉൾപ്പടെ  കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ആകെ 16 സർവീസുകളാണുള്ളത്  ഇന്നു(14)മുതൽ ഈമാസം 28 വരെ ഷെസ്യൂൾ ചെയ്ത സർവീസുകളിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലായി ആകെ 38 സർവീസുകൾ ഇന്ത്യയിലേക്കുണ്ട്.

ദമാമിൽ നിന്നുള്ള വിമാനങ്ങൾ, 14 ന് തിരുവനന്തപുരം, 16 ന് തിരുവനന്തപുരം വഴി കണ്ണൂർ, 17 ന് കൊച്ചി, 18  ന് കോച്ചിവഴി മുംബൈ, 18 ന് തന്നെ കോഴിക്കോട്,  21ന് തിരുവനന്തപുരം വഴി മുംബൈ, 21 ന് തന്നെ  തിരുവനന്തപുരം, 23 ന്  കണ്ണൂർ, 24 ന്  കൊച്ചി, 25 ന്  കോച്ചിവഴി മുംബൈ, 28ന് തിരുവനന്തപുരം വഴി മുംബൈ എന്നിങ്ങനെയാണ്. 19 ന്  ജിദ്ദയിൽ നിന്ന് മുംബൈ വഴി കോഴിക്കോട്ടേക്ക് പോകുന്ന ഒരു സർവീസാണ് ജിദ്ദയിൽ നിന്ന് ഈ ഷെഡ്യുഉളിൽ ഉള്ളത്. 

റിയാദിൽ നിന്ന് 15 ന്  കൊച്ചിയിലേക്കും, 16, 23 തിയ്യതികളിൽ  ന് കോഴിക്കോട്ടേക്കും , 22 ന്  കൊച്ചിയിലേക്കും വിമാനങ്ങളുണ്ട്.ഇന്ത്യൻ എംബസിയുടെ ലിങ്ക് വഴി രജിസ്റ്റർ ചെയ്ത ഇന്ത്യൻ പൗരന്മാർക്കാണ് ഈ വിമാനങ്ങളി യാത്രാനുമതി. ഇവർ റിയാദ്, അൽഖോബാർ, ജിദ്ദ എന്നിവിടങ്ങളിലെ എയർ ഇന്ത്യ ഓഫീസിൽ നേരിട്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യുകയോ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് ഓൺലൈനിൽ നിന്നു ടിക്കറ്റ് വാങ്ങുകയോ ചെയ്യാമെന്ന് എംബസി അറിയിച്ചു.. ആദ്യം എത്തുന്നവർക്ക് മുൻഗണന എന്ന രീതിയിലാണ് അവസരമെന്നും അധികൃതർ വ്യക്തമാക്കി. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.