1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2020

സ്വന്തം ലേഖകൻ: ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്കുള്ള അടുത്ത ഘട്ടം വന്ദേഭാരത്​ വിമാനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്​റ്റ്​ 16 മുതൽ 28 വരെ ആറ്​ വിമാനങ്ങളാണ്​ സർവീസ്​ നടത്തുക. ആഗസ്​റ്റ്​ 16നും 23നും കോഴിക്കോട്​, 19നും 26നും കൊച്ചി, 19ന്​ തിരുവനന്തപുരം, 28ന്​ കണ്ണൂർ എന്നിങ്ങനെയാണ്​ സർവീസ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

യാത്രക്കാർ ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്​തവരായിരിക്കണം. എയർ ഇന്ത്യ എക്​സ്​പ്രസ്​ വെബ്​സൈറ്റ്​ മുഖേനയോ ബഹ്​റൈനിലെ ഏതെങ്കിലും ട്രാവൽ ഏജൻറ്​ മുഖേനയോ ടിക്കറ്റ്​ ബുക്ക്​ ചെയ്യാം.

കേരളത്തിൽനിന്ന്​ ബഹ്​റൈനി​ലേക്ക്​ ചാർ​േട്ടഡ്​ വിമാന സർവീസിന്​ തുടക്കമാകുന്നു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ ചാർ​േട്ടഡ്​ വിമാനം തിങ്കളാഴ്​ച ഇന്ത്യൻ സമയം വൈകിട്ട്​ 5.05ന്​ തിരുവനന്തപുരത്തുനിന്ന്​ പറപ്പെടും. 169 യാത്രക്കാരാണ്​ ഇൗ വിമാനത്തിൽ ബഹ്​റൈനിലേക്ക്​ വരുന്നത്​. 11ന്​ കോഴിക്കോടുനിന്നും 13ന്​ കൊച്ചിയിൽനിന്നും സർവീസിന്​ അനുമതി ലഭിച്ചതായി സമാജം പ്രസിഡൻറ്​ പി.വി രാധാകൃഷ്​ണ പിള്ള പറഞ്ഞു. ഗൾഫ്​ എയർ വിമാനമാണ്​ സർവീസ്​ നടത്തുന്നത്​.

ജൂൺ അവസാനം വരെ വന്ദേഭാരത്​ വിമാനങ്ങളിൽ ബഹ്​റൈനിലേക്ക്​ യാത്രക്കാരെ കൊണ്ടുവന്നിരുന്നു. പിന്നീട്​ ഇതിനുള്ള അനുമതി ബഹ്​റൈനിൽനിന്ന്​ ലഭിച്ചില്ല. ഇതേത്തുടർന്ന്​ നിരവധി യാത്രക്കാരാണ്​ പ്രതിസന്ധിയിലായത്​. വിസ കാലാവധി കഴിയാറായവരും അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവരുമൊക്കെ കടുത്ത ആശങ്കയിലായിരുന്നു. ബഹ്​റൈനിലേക്ക്​ എത്താനായില്ലെങ്കിൽ ജോലി നഷ്​ടപ്പെടുമെന്ന ഭീതിയിൽ കഴിയുന്ന ഒ​ട്ടേറെ പേർക്ക് പുതിയ സർവീസ് ആശ്വാസമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.