1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2019

സ്വന്തം ലേഖകൻ: 50 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ തിരമാലയെ ഏറ്റുവാങ്ങി വെനീസ്. സെന്റ് മാര്‍ക്‌സ് സ്‌ക്വയറില്‍ കടല്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെയെത്തിയ വിനോദസഞ്ചാരികൾ വിവിധ പുനരധിവാസ കേന്ദ്രങ്ങളില്‍ താത്ക്കാലിക അഭയം തേടി.

അസാധാരണമാം വിധമുള്ള ശക്തമായ വേലിയേറ്റമാണ് നിലവില്‍ നാം നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് വെനീസ് മേയര്‍ ലൂഗി ബ്രുഗ്നാരോ ട്വീറ്റ് ചെയ്തു. വീട്ടില്‍ വെള്ളം കയറി ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെതുടർന്ന് 78കാരന്‍ മരിച്ചതാണ് ഉണ്ടായ ഏക അനിഷ്ട സംഭവം. മറ്റൊരാളേയും മരിച്ച നിലയിൽ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

പേമാരിയെ തുടര്‍ന്ന് ഇറ്റലിയിലെ ടറാന്റോ, ബ്രിന്ഡസി, മാടെറ തുടങ്ങിയ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചരിത്ര പ്രാധാന്യമുള്ള കൊട്ടാരങ്ങളും ഹോട്ടലുകളുമടക്കം വെള്ളത്തിൽ മുങ്ങി. ചില നാശനഷ്ടങ്ങൾ നികത്താനാവാത്തതാണെന്നും മേയർ അഭിപ്രായപ്പെട്ടു.

തിരമാലകൾ ഇരച്ചെത്തിയതോടെ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികൾ ദുരിതത്തിലായി. താമസിക്കാൻ ഇടം കിട്ടാതെ മിക്കവരും വലഞ്ഞു. ധാരാളം സഞ്ചാരികളെത്തുന്ന നഗരത്തിലെ താഴ്ന്ന പ്രദേശമായ സെന്റ് മാർക്സ് സ്ക്വയറിലാണ് ഏറ്റവും കൂടുതൽ തിരമാലകൾ അടിച്ചുകയറിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.