1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2019

 

സ്വന്തം ലേഖകന്‍: ‘അന്ന് വിശ്വസിച്ചിരുന്നില്ല; ഇന്ന് ഞാനൊരു മാലാഖയെ കണ്ടു,’ വിജയ് സേതുപതിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ജോളി ജോസഫ് എന്ന ചലച്ചിത്ര പ്രവര്‍ത്തകനാണ് തിരക്കഥാകൃത്ത് ജോണ്‍ പോളുമൊത്ത് വിജയ് സേതുപതിയെ കണ്ടതിന്റെ അനുഭവം പങ്കുവയ്ക്കുന്നത്. വെറുതെയല്ല തമിഴ്‌നാട് മക്കള്‍ നിങ്ങളെ മക്കള്‍ സെല്‍വം ആക്കിയത്. വിജയ് സേതുപതി മനുഷ്യനല്ല , മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിന്‍ ഭാരതി പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല, പക്ഷഷ, ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു. ജോളി ജോസഫ് കുറിച്ചു.

ജോളി ജോസഫിന്റെ ഫെയ്?സ്ബുക്ക് പോസ്റ്റ് വായിക്കാം

ഞാന്‍ ചെയ്യാന്‍ പോകുന്ന ഒരു പ്രോജക്ടിന്റെ കുറച്ചു സംശയങ്ങള്‍ തീര്‍ക്കാനായിരുന്നു അറിവിന്റെ നിറകുടമായ ജോണ്‍ പോള്‍ സാറുമായി ഇന്ന് കറങ്ങിയത് . വിശേഷങ്ങള്‍ പറഞ്ഞു എത്തിയത് എന്റെ പ്രിയ സുഹൃത്തു ലെനിന്‍ ഭാരതി സംവിധാനം ചെയ്ത ” മെര്‍കു തുടര്‍ചി മലൈ ” ( Western Ghats) എന്ന ഗംഭീര തമിഴ് സിനിമയിലും . ആ സിനിമയുടെ നിര്‍മാതാവ് സാക്ഷാല്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണെന്ന് പലര്‍ക്കും അറിയില്ല . കഷ്ടപ്പാടിലൂടെ കയറിവന്ന നടന്‍ , നിര്‍മാതാവ് , കവി , തിരക്കഥാകൃത്ത് , പിന്നണി ഗായകന്‍ അതിനുമപ്പുറം ഒരു നല്ല മനുഷ്യന്‍ എന്നറിയപ്പെടുന്ന , തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹം ” മാര്‍ക്കോണി മത്തായി ” എന്ന മലയാളം സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് . എന്റെ സുഹൃത്തും , മലയാള സിനിമയുടെ സ്വന്തം ‘ബാദുഷ’യുമായ , കണ്‍ട്രോളര്‍ ബാദുഷയെ വിളിച്ചപ്പോഴാണ് ഇന്നത്തെ ഷൂട്ടിംഗ് നടക്കുന്നത് ഇടപ്പള്ളിയില്‍ ആണെന്നറിഞ്ഞത് .. !!! പിന്നെ സാറിനെയും കൊണ്ട് നേരെ വണ്ടി വിട്ടൂ ,ഷൂട്ടിങ് സെറ്റിലേക്ക് …!!

ജോണ്‍ സാര്‍ വന്നതറിഞ്ഞു ഓടി വന്നൂ നിര്‍മാതാവ് സത്യം ഓഡിയോസിന്റെ പ്രേമേട്ടന്‍ , സംവിധായകന്‍ സനല്‍ കളത്തില്‍ , കണ്‍ട്രോളര്‍ ബാദുഷ , ആര്ട്ട് ഡയറക്ടര്‍ സാലു കെ ജോര്‍ജ് , ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന , പിന്നെ സാറിന്റെ ഒരുപാടു ശിഷ്യമാരും … കാറില്‍ നിന്നിറങ്ങാന്‍ സമ്മതിക്കാതെ എല്ലാരും സെല്‍ഫി എടുക്കല്‍ , കൈ കൊടുക്കല്‍ , അങ്ങിനെ പൂരം .. ഞാന്‍ ജോണ്‍ സാറിന്റെ ഡ്രൈവര്‍ മാത്രം , ഒരുത്തനും എന്നെ മൈന്‍ഡ് ചെയ്തില്ല…ബാദുഷ ഒഴികെ …!!!

വിഷണ്ണനായി ഡ്രൈവര്‍ സീറ്റിലിരിക്കുമ്പോള്‍ , എന്റെ കാറിന്റെ അടുത്തേക്ക് നടന്നു വരുന്നൂ വിജയ് സേതുപതി എന്ന സൂപ്പര്‍ സ്റ്റാര്‍ …!!! ഞാന്‍ ചാടിയിറങ്ങി , എന്നെ കണ്ടയുടനെ വന്നു , ” ഹെലോ സര്‍ ” കൂടെ ഒരു ചെറു ചിരി ചേര്‍ന്ന കെട്ടിപ്പിടിത്തം , പിന്നെ നേരെ സാര്‍ ഇരുന്ന കാറിന്റെ സൈഡിലേക്ക് പോയ സൂപ്പര്‍സ്റ്റാര്‍ , ജോണ്‍ സാറെന്ന ഗുരുവില്‍ ശിഷ്യപെടുന്നത് കണ്ണാലെ കണ്‍കണ്ടു കണ്‍കുളുര്‍ത്തു. ..! വെറുതെയല്ല തമിഴ്‌നാട് മക്കള്‍ , നിങ്ങളെ മക്കള്‍സെല്‍വം ആക്കിയത്ത്. വിജയ് സേതുപതി മനുഷ്യനല്ല , മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിന്‍ ഭാരതി പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല , പക്ഷെ ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു… !!!

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.