1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2019

സ്വന്തം ലേഖകൻ: മലയാളികളോട് പൊട്ടിത്തെറിച്ച് ട്രാവൽ വ്ലോഗർ നിക്കോളേ ടിമോഷ്‌ചക്. കേരള സന്ദർശനത്തിനിടെ വയനാട്ടിൽ​ എത്തിയതായിരുന്നു അദ്ദേഹം. ചുരത്തിൽ കാഴ്ച കാണാൻ ഇറങ്ങിയ നിക്കോളേ, അതിന് സമീപത്ത് മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത് കണ്ടാണ് കോപിച്ചത്. ഉയർന്ന സാക്ഷരതാ നിരക്കിൽ​ അഭിമാനിക്കുന്ന മലയാളികളോട് വളരെ ദേഷ്യത്തോടെയാണ് അദ്ദേഹം ഇതേപ്പറ്റി ചോദിക്കുന്നത്.

“കേരളമേ, ശരിക്കും ഈ മാലിന്യം ഇങ്ങനെ പടർന്ന് കിടക്കുന്നത് പരിഹാസ്യമാണ്. ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് ഉണ്ടെന്ന് നിങ്ങൾ അഭിമാനിക്കുന്നു, ഇതാണ് ഞാൻ ഓരോ ദിവസവും കാണുന്നത്?? ഇത് എന്റെ മാതൃരാജ്യമല്ലെന്നും ഞാൻ ഇവിടെ ഒരു സന്ദർശകനാണെന്നും ഞാൻ മനസ്സിലാക്കുന്നു, പക്ഷേ നിങ്ങൾക്ക് സ്വയം എത്രത്തോളം നശിപ്പിക്കാൻ കഴിയും?? നിങ്ങൾ​ ഇനിയെങ്കിലും തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കൂ. ഓരോ ദിവസം കഴിയുന്തോറും ഇത് കാണുമ്പോൾ എനിക്ക് കൂടുതൽ ദേഷ്യം വരുന്നുണ്ട്.”

മാലിന്യം ഉപയോഗിക്കാൻ വേസ്റ്റ് ബോക്സ് ഇല്ലെങ്കിൽ ഓരോരുത്തരും കൂടെ കൊണ്ടു വന്നത് എടുത്ത് വീട്ടിലേക്ക് കൊണ്ടു പോകുക. അത്രയും എളുപ്പമാണ് കാര്യങ്ങൾ എന്നും അദ്ദേഹം പറയുന്നു. ഇതിന് മറുപടിയുമായി ഗായകൻ വിജയ് യേശുദാസും രംഗത്തെത്തി.

“നിങ്ങളും ഞങ്ങളിൽ മിക്കവരും ദേഷ്യത്തിലാണ് എന്റെ സുഹൃത്തെ. നിങ്ങൾ വളരെ കൃത്യമായും ധൈര്യത്തോടെയും പറഞ്ഞത് അംഗീകരിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്. അവകാശപ്പെടുന്നത് പോലെ ഞങ്ങൾ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ്. എന്നാൽ ഇക്കാര്യത്തിൽ ഞങ്ങൾ അതിൽ നിന്ന് വളരെ അകലെയാണ്. ഞങ്ങളെക്കുറിച്ചോർത്ത് നാണിക്കുന്നു,” എന്നായിരുന്നു വിജയ് യേശുദാസിന്റെ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.