1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2020

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന് വാക്‌സിന്‍ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന. കൊവിഡിനെ തടയാന്‍ നിലവില്‍ ലോകത്തിനുമുന്നില്‍ ഒരു ഒറ്റമൂലി ഇല്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്റോസ് അഥാനം പറഞ്ഞു.

“നിരവധി വാക്‌സിനുകള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. ആളുകളെ അണുബാധയില്‍ നിന്ന് തടയാന്‍ സഹായിക്കുന്ന ഫലപ്രദമായ നിരവധി വാക്‌സിനുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു,” എന്നാല്‍ നിലവില്‍ അത്തരമൊരു ഒറ്റമൂലി ഇല്ലെന്നും ചിലപ്പോള്‍ ഇനി ഉണ്ടായില്ലെന്ന് വരാമെന്നും അഥാനം പറഞ്ഞു.

“ലോകമെമ്പാടും പടർന്നുപിടിക്കുന്ന കോവിഡ്​ മഹാമാരിയെ നേരിടാൻ നിലവിൽ യാതൊരു മാന്ത്രിക വടിയുമില്ല, ഉണ്ടാകാനും സാധ്യതയില്ല,” ജനീവയിലെ ഐകൃരാഷ്​ട്രസഭ ആസ്​ഥാനത്ത്​ നടന്ന യോഗത്തിൽ ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ്​ അദാനോം ഗെബ്രിയേസസ്​ അറിയിച്ചു. കൊറോണ വൈറസി​​െൻറ ചൈനയിലെ യഥാർഥ പ്രഭയ കേന്ദ്രം കണ്ടെത്തുന്നതിനായി ​അന്വേഷണം ആരംഭിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

1.82 കോടി പേർക്കാണ്​ ലോകത്ത്​ ഇതുവ​െര കോവിഡ്​ ബാധിച്ചത്​. ചൈനയിൽനിന്ന്​ മറ്റു രാജ്യങ്ങളിലേക്ക്​ പടരുകയും നിയന്ത്രണാതീതമാകുകയും ചെയ്​തതോടെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ്​ ബാധിച്ച്​ ഏഴു​ലക്ഷത്തിനടുത്ത്​ ആളുകൾ മരിച്ചു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, മെക്​സിക്കോ എന്നിവിടങ്ങളിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.