1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2020

സ്വന്തം ലേഖകൻ: ഗ്രീൻ കാർഡ്, എച്ച്1ബി വീസ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി ഡെമോക്രാറ്റിക് പ്രകടന പത്രികയായ പാർട്ടി പ്ലാറ്റ്ഫോമിന്റെ കരട് പ്രസിദ്ധീകരിച്ചു. യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിൽനിന്ന് ചില വിഭാഗം കുടിയേറ്റക്കാരെ വിലക്കുന്ന നിലവിലെ നിയമം റദ്ദാക്കുമെന്ന് ഡെമോക്രാറ്റിക് പ്ലാറ്റ്ഫോമിൽ പറയുന്നു.

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്1ബി വീസ വിതരണം പുനരാരംഭിക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടി പ്ലാറ്റ്ഫോമിൽ വ്യക്മാക്കി. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഏറ്റവും കൂടുതൽ അപേക്ഷിക്കുന്നത് എച്ച്1ബി വീസയ്ക്കാണ്.

ജൂലൈ 27ന് ചേർന്ന പ്ലാറ്റ്ഫോം കമ്മിറ്റിയാണ് 90 പേജുള്ള പ്ലാറ്റ്ഫോമിന്റെ കരട് പ്രസിദ്ധീകരിച്ചത്. വിസ്കൊൻസെനിൽ നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവൻഷനിൽ ഇതിന് അംഗീകാരം നൽകും. ഓഗസ്റ്റ് 17 മുതൽ 20 വരെ നടക്കുന്ന നാല് ദിവസത്തെ കൺവൻഷൻ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനെ നവംബർ 3 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഔദ്യോഗികമായി നാമനിർദേശം ചെയ്യും.

മുസ്‌ലിം, അറബ്, ആഫ്രിക്കൻ ജനതകളെ ബാധിക്കുന്ന വിവേചനപരമായ യാത്രാ, കുടിയേറ്റ നിരോധനങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്നും വിവേചനപരമായ നിരോധനങ്ങൾ നടപ്പാക്കാൻ ഒരു പ്രസിഡന്റിനും കഴിയില്ലെന്ന് ഉറപ്പാക്കുന്ന നിയമനിർമാണം നടത്തുമെന്നും പ്ലാറ്റ്ഫോമിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.