1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2020

സ്വന്തം ലേഖകൻ: യമനിൽ അടിയന്തരമായി ഇടപെടണമെന്ന്​ സമ്പന്ന രാഷ്​ട്രങ്ങളോട്​ അഭ്യർഥിച്ച്​ യു.എൻ. യുദ്ധാനന്തര ഭീകരത വിട്ടുമാറാതെ കൊടുംപട്ടിണിയിലൂടെ നീങ്ങുന്ന രാജ്യത്ത്​ പലയിടത്തും സ്​ഥിതി ഗുരുതരമാണെന്നും​ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും യു.എന്നിന്റെ വേൾഡ്​ ഫുഡ്​ പ്രോഗ്രാം (ഡബ്ല്യു.എഫ്​.പി) ഭാരവാഹികൾ പറഞ്ഞു. 20 മില്ല്യൺ ആളുകൾ യെമനിൽ അവശ്യ ഭക്ഷണ വസ്​തുക്കൾ ലഭിക്കാതെ നരകിക്കുകയാണെന്നാണ് കണക്ക്​.

“എന്തെങ്കിലും ചെയ്യുകയാണെങ്കിൽ ഇ​പ്പോൾ ചെയ്യണം. കുട്ടികളും മുതിർന്നവരും നേരത്തെ തന്നെ മരിച്ചു വീഴുകയാണ്​. കൊറോണ ലോകത്തെ വരിഞ്ഞു മുറുക്കിയതാണ്​ സ്​ഥിതി രൂക്ഷമാക്കിയത്​. രാജ്യത്തേക്ക്​ ഇറക്കുമതി നടക്കുന്നില്ല. ഭക്ഷ്യവസ്​തുക്കൾക്ക്​ ക്രമാതീതമായി വില കൂടി,” ഡബ്ല്യൂ.എഫ്​.പി വക്​താവ്​ എലിസബത്ത്​ ബൈർസ് പറഞ്ഞു.

ലോകത്ത്​ ഏറ്റവും കൂടുതൽ മാനുഷിക വെല്ലുവിളി നേരിടുന്ന ഇടമെന്ന്​ യു.എൻ വിശേഷിപ്പിച്ച യമനിൽ പട്ടിണി മരണമില്ലാതെ ഈ വർഷം മുന്നോട്ടു പോകണമെങ്കിൽ 737മില്ല്യൺ ഡോളർ (ഏകദേശം 5542 കോടി രൂപ) ആവശ്യമാണെന്നാണ്​ ഡബ്ല്യു.എഫ്​.പി പറയുന്നത്​. സ്വിസർലൻഡിലെ ജനീവയിൽ നടന്ന ചർച്ചയിൽ പ്രതിസന്ധിയുടെ കണക്ക്​ എലിസബത്ത്​ ബൈർസ്​ ലോക രാജ്യങ്ങൾക്ക്​ മുന്നിൽ അവതരിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.