1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2015

ടോം ജോസ് തടിയംപാട്: സൌഹൃദമാണ് ഒരു മനുഷ്യന്റ്‌റെ ഏറ്റവും വലിയ സമ്പാദ്യം എന്ന് ഒരു ദേശത്തെയാകെ കാട്ടിത്തന്ന ഒരു സാധാരണ മനുഷ്യന് ഇന്നലെ ലിവര്‍ പൂളിലെ മലയാളികള്‍ ഒരേ മനസ്സോടെ അന്ത്യ യാത്രാ മൊഴി ചൊല്ലി. കഴിഞ്ഞ ബുധനഴാച്ച ലിവര്‍പൂള്‍ സെന്റ്‌റ് ഹെലന്‍സില്‍ മരിച്ച ജോണ്‍ ജോസഫ് ( ജോണ്‍ മാഷ് ) ന്റെ ഭൌതിക ശരിരത്തിന് ഇന്നലെ യുകെ മലയാളി സമൂഹം കണ്ണിരില്‍ കുതിര്‍ന്ന വിടവാങ്ങല്‍ നല്‍കി. യുകെ യുടെ എല്ലാ ഭാഗത്ത് നിന്നും എത്തിയ ഒരു വലിയ പുരുഷാരം മാഷിന്റെ വീട്ടിലും പള്ളിയിലും അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയിരുന്നു.

കൃതിം രണ്ടു മണിക്ക് സൈന്റ്‌റ് ഹെലനിസില്‍ അദ്ദേഹത്തിന്റെ വീടിരിക്കുന്ന ചാര്‍ലി റോഡില്‍ എത്തിയ മൃതദേഹത്തിനു ഫുണറല്‍ ഡയറക്റ്റ്‌റേറ്റിന്റെ വണ്ടിയില്‍ വച്ച് മാഷിന്റെ ഭാര്യയും കുട്ടികളും അഭിവാദ്യം അര്‍പ്പിച്ചു അവിടെ നിന്നും തൊട്ടടുത്ത പള്ളിയിലേക്ക് ആളുകള്‍ വിലാപയാത്രയായി നടന്നു പോകുകയായിരുന്നു . പള്ളിയില്‍ മൃതദേഹം എത്തിയപ്പോള്‍ തന്നെ പള്ളിയും പരിസരവും മലയാളികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു.

പള്ളിയിലെ ചടങ്ങുകള്‍ നാലു മലയാളി വൈദികരുടെ നേതൃത്വത്തിലാണ് നടന്നത്. കുര്‍ബാനയ്ക്ക് നേതൃത്വം കൊടുത്തത് മാത്യു ചൂരപ്പുഴ അച്ഛന്‍ ആയിരുന്നു. ജോണ്‍ മാഷിന്റെ മറ്റു മനുഷ്യരെ സ്‌നേഹിക്കാന്‍ ഉള്ള കഴിവാണ് ഈ ജനക്കൂട്ടത്തില്‍ കൂടി കാണാന്‍ കഴിയുന്നത് എന്നു അച്ഛന്‍ പറഞ്ഞു. കുര്‍ബാനക്ക് സന്ദേശം നല്‍കിയ ഫാദര്‍ ലോനപ്പന്‍ അരങ്ങശ്ശേരി കടന്നു പോയ അലക്‌സ്ണ്ടാര്‍ ചക്രവര്‍ത്തിയെ പോലെ ഉള്ളവര്‍ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയാണ് ചൂണ്ടികാണിച്ചത്. അതുകൊണ്ട് ഒരു വിശ്വസിയെ സംബധിച്ചിടത്തോളം മരണം അവസാനമല്ല ഉയിര്‍ത്തെഴുന്നേപ്പാണെന്ന് ഓര്‍മിപ്പിച്ചു.

പള്ളിയില്‍ മുഖം മാത്രം കാണാന്‍ പാകത്തിന് തുറന്നു വച്ച പെട്ടിയില്‍ മാഷിന്റെ ഭാര്യ സെലിനും കുട്ടികളും ഉമ്മവച്ച് വിതുമ്പിയപ്പോള്‍ അത് കൂടിയവരുടെ കണ്ണുകള്‍ ഈറന്‍ അണിയിച്ചു. പിന്നിട് ആളുകള്‍ നിര നിരയായി വന്നു അന്ത്യഞാലി അര്‍പ്പിച്ചു കടന്നു പോയി.
ലിവര്‍പൂള്‍ മലയാളി സംഘടനകള്‍ ആയ LIMA, LIMCA ACAL , എന്നിവയുടെ പ്രസിഡണ്ടുമാരായ തോമസ് ജോണ്‍ , ലിദിഷ് രാജ് തോമസ് , തോമസ് ജോര്‍ജ് എന്നിവര്‍ അവരുടെ സംഗടനകളുടെ അംഗങ്ങള്‍ക്ക് ഒപ്പം വന്നു റീത്ത് സമര്‍പ്പിച്ചു.

UUKMA , കേരള വോളിബോള്‍ അസോസിയേഷന്‍ OICC UK എന്നിവയ്ക്ക് വേണ്ടി തമ്പി ജോസ് റീത്ത് സമര്‍പ്പിച്ചു. ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി സാബു ഫിലിപ്പ് ടോം ജോസ് തടിയംപാട് എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. ലിവര്‍പൂള്‍ ക്‌നായ സമൂഹത്തിനു വേണ്ടി സജി തോമസ് , വിവിധ സംഘടനകള്‍ക്ക് വേണ്ടി ഒട്ടേറെ വ്യക്തികള്‍ പുഷ്പ്പങ്ങള്‍ അര്‍പ്പിച്ചു.

പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം സൈന്റ്‌റ് ഹെലെന്‍സ് കാത്തോലിക് കമ്മ്യൂണിറ്റിക്ക് വേണ്ടി നന്ദി പറഞ്ഞ നിമ്മി ജോളി, ജോണ്‍ മാഷിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനും അതുപോലെ മറ്റു കാര്യങ്ങള്‍ക്ക് വേണ്ടി ഓടി നടന്നു സഹായിച്ച മാത്യു അലക്‌സാണ്ടര്‍, തോമസ്‌കുട്ടി ഫ്രാന്‍സിസ് ,ജോയ് അഗുസ്തി ,സെബാറ്റിന്‍, ബിജു ജോസഫ് അതോടൊപ്പം ശവശംസ്‌ക്കര ചടങ്ങുകള്‍ ക്രമികരിച്ച ലുറന്‍സ് ഫുണറല്‍ ഡയറക്ടര്‍ എന്നിവര്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു.

പള്ളിയിലെ ചടങ്ങിനു ശേഷം പള്ളി ഹാളില്‍ നടന്ന അനുശോചന സമ്മേളനത്തില്‍ മാത്യു അലക്‌സാണ്ടര്‍, ബിജോയ്, ജേക്കബ് തച്ചില്‍, ജോയ് അഗസ്തി, ജോര്‍ജ് കുട്ടി, ബിനോയ്, തോമസ് ജോണ്‍, തോമസ് ജോര്‍ജ്, ടോം ജോസ് തടിയംപാട്, ഹരികുമാര്‍ ഗോപാലന്‍, മനോജ് ഡൊമനിക് എന്നിവര്‍ ഉള്‍പ്പെടെ മാഷിന്റെ നാട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളും ആയ 23 പേര്‍ ആദാരാജലികള്‍ അര്‍പ്പിച്ചു സംസാരിച്ചു. തന്റെ അധ്യാപകന്‍ കൂടിയായ മാഷിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചപ്പോള്‍ ജോര്‍ജ് കുട്ടി വിതുമ്പി പോയി.

ഒരു മനുഷൃന്‍ എന്നനിലയില്‍ ഏറ്റവും കൂടുതല്‍ വേണ്ടത് ഇരട്ട മുഖം ഇല്ലാതെ ജീവിക്കുക എന്നതാണ്, അങ്ങനെ ഇരട്ടമുഖം ഇല്ലാതെ നമ്മളുടെ ഇടയില്‍കൂടി നടന്നു പോയ തികച്ചും സരസനായ, പച്ചയായ ഒരു മനുഷ്യനായിരുന്നു ജോണ്‍ മാഷ്, എന്നു മാഷിനെ അനുസ്മരിച്ച എല്ലാവരും പറഞ്ഞു.

തനിക്കു ശരി എന്നു തോന്നുന്നത് ആരോടും മുഖത്തു നോക്കി പറയും, മനസ്സില്‍ എന്താണോ അതായിരിക്കും പറയുന്നതും. അല്ലാതെ മനസില്‍ ഒന്നു വച്ചുകൊണ്ട് മറ്റൊന്നും പറയുന്ന രീതി ജോണ്‍ മാഷ് സ്വികരിച്ചിട്ടില്ല. . പറയാന്‍ ഉള്ളത് പറഞ്ഞു കഴിഞ്ഞാല്‍ ആരോടും വിരോധവും വച്ച് കൊണ്ട് നടക്കാന്‍ കഴിയാത്ത വ്യക്തിത്വമായിരുന്നു.

ജീവിതത്തെ വളരെ ലാഘവത്തോടെ കാണുന്ന പ്രകൃതക്കാരന്‍ എന്ന നിലയില്‍ ആരോടും വളരെ പെട്ടെന്ന് അടുക്കുവാനും സ്‌നേഹിക്കുവാനും കഴിയുന്ന വ്യക്തിത്വത്തിന്റെ ഉടമ കൂടി ആയിരുന്നു ജോണ്‍ മാഷ്. ഉള്ള ബന്ധങ്ങള്‍ എന്നും നിലനിര്‍ത്താനും അദ്ദേഹം ശ്രമിച്ചിരുന്നു അതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു കുട്ടികള്‍ക്ക് ക്ലാസ്സ് ഉണ്ടായിരുന്ന ദിവസം പോലും സൈന്റ്‌റ് ഹെലന്‍സില്‍ കൂടിയ ജനകൂട്ടം.

കഴിഞ്ഞ 15 വര്‍ഷത്തെ ലിവര്‍പൂളിലെ മലയാളി ജീവിതത്തില്‍ പ്രായ പൂര്‍ത്തിയായ ഒരാളുടെ അദൃത്തെ മരണം കൂടിയായിരുന്നു ജോണ്‍ മാഷിന്റെത്. കാര്യങ്ങളെ വളരെ യുക്തിപരവും വസ്തുതപരവും ആയി കാണാന്‍ കഴിയുന്ന ഒരാളെ ആണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അത്തരം ആളുകളുടെ നഷ്ട്ടം കൂരിരുട്ടില്‍ കത്തിച്ചു വച്ചിരിക്കുന്ന മെഴുകുതിരി അണഞ്ഞുപോകുന്നത് പോലെയാണ്.

ജോണ്‍ മാഷിന്റെ മരണം ദുഖകരമാണെങ്കിലും ആ മരണത്തോടും അദേഹത്തിന്റെ കുടുംബത്തോടും ഇവിടുത്തെ മലയാളികള്‍ ഹൃദയം തുറന്ന സഹകരണം ആണ് നല്‍കിയത്. ജോണ്‍ മാഷിന്റ്‌റെ വളരെ അടുത്ത സുഹൃത്തായിരുന്ന ജോയ് അഗസ്തി തന്റെ ഫേസ്ബുക്കില്‍ വളരെ വികാര ഭരിതമായി കുറിച്ചിട്ട ഏതാനും വരികള്‍ ഇന്നലെ യു കെ യിലെ അനവധി മലയാളികള്‍ ഷെയര്‍ ചെയുകയുണ്ടായി. ഓര്‍മ്മകള്‍ മരിക്കുമോ? എന്ന് തുടങ്ങുന്ന ജോയ് അഗസ്തിയുടെ ഫേസ് ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

ഓര്‍മ്മകള്‍ മരിക്കുമോ?

കൃത്യമാമിടവേളകളിലെത്തിയിരുന്നൊരാവിളി
പെട്ടെന്നൊരു ദിനം പാടേ നിലച്ചുപോയ്.
വ്യക്താമായൊന്നും പറയാതെയാച്ചെങ്ങാതി
മൃത്യുവിന്‍ വിളികേട്ടങ്ങ് യാത്രയായി.
മറുവിളിയില്ലേലും പരിഭവമില്ലാതെപ്പിന്നെയും.
പിന്നെയും കൃത്യമായെത്തുമാവിളി,
കരുണാര്‍ദ്രമായൊരാവിളിയില്ലിനി
കരളിന്റെയുള്ള് പിളരുന്ന പോലെ
മരണത്തിന്‍ ചിറകേറിച്ചില
രെങ്ങോ മറയുമ്പോള്‍മാത്രമാ
ണാവരെനാമോര്‍ക്കയുള്ളൂ
അവരിലെനന്മ നാം കാണ്‍കയുള്ളൂ..
മരണമില്ലെനിക്കെന്നൊരഹങ്കാര
മാണെന്നഹങ്കരത്തിന്നാധാര
മെന്നറിയുന്നനേരമേ
എന്നിലെയെന്നെയും ഞാനറിയൂ..
മരണത്തിന്‍ തേരേറിപ്പോയൊരു മാഷേ
നിന്‍ സ്മരണകള്‍ വേരറ്റ് പോകില്ലൊരുനാളും.

ജോയ് അഗസ്തി.

ചടങ്ങിലെ പ്രധാന നിമിഷങ്ങള്‍ താഴെ,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.