അച്ഛന്‍ നീതിയുടെ പക്ഷത്തുനിന്നു, ജനങ്ങള്‍ക്കൊപ്പം നിന്നു-കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖന്റെ മകന്‍ അഭിനന്ദ്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഈ പ്ലസ് ടുകാരന്‍.
കൊലപ്പെടുത്തിയെങ്കിലും അച്ഛന്റെ ആശയങ്ങള്‍ ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണ്. അതുകൊണ്ടാണ് സഖാവ് വിഎസ് ഞങ്ങളുടെ വീട്ടില്‍ വന്നത്-വണ്‍ ഇന്ത്യ പ്രതിനിധിയോട് സംസാരിക്കവെ അഭിനന്ദ് അഭിമാനത്തോടെ പറഞ്ഞു.
എല്ലാവിലക്കുകളും ലംഘിച്ച് അച്ഛന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയത്. അദ്ദേഹത്തിന്റെ വരവ് ഞങ്ങള്‍ക്ക് നല്‍കിയ ആശ്വാസം അത്ര വലുതാണ്. അവിടെ തടിച്ചുകൂടിയ ആളുകളെ കണ്ടില്ലെന്നു നടിക്കാന്‍ സിപിഎമ്മിനാവില്ല.
അസത്യ പ്രചാരണം നടത്തുന്നത് സിപിഎമ്മാണ്. കൊലപാതകികള്‍ പൂര്‍ണമായും പിടിയിലായി കഴിഞ്ഞാല്‍ ഇന്നു പറയുന്നതെല്ലാം സിപിഎം നേതാക്കള്‍ക്ക് തിരുത്തി പറയേണ്ടി വരും. കൊലപാതക രാഷ്ട്രീയം അവര്‍ക്കു നേരെ തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണല്ലോ?
ടിപിയ്ക്ക് ലഭിച്ച രാഷ്ട്രീയ അംഗീകാരമായാണ് ചന്ദ്രശേഖരന്റെ ഭാര്യ രമ വിഎസിന്റെ സന്ദര്‍ശനത്തെ കണ്ടത്. ജനമനസ്സുകളില്‍ ഇടം നേടിയ നേതാവാണ് വിഎസ്. അതേ സമയം വിഎസിന്റെ സന്ദര്‍ശനത്തെ കുറിച്ച് സിപിഎം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേ സമയം വിഭാഗീയതയുടെ ഭാഗമായാണെങ്കിലും ടിപിയുടെ വീട്ടില്‍ വിഎസ് പോയതില്‍ തെറ്റില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല