1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2011

ലണ്ടന്‍: സമയം, തീയ്യതി എന്നീ ആശയങ്ങളെക്കുറിച്ച് അറിവില്ലാത്ത ആമസോണിയന്‍ ഗോത്രവര്‍ഗത്തെ കണ്ടെത്തി. ബ്രസിലിലെ അമോന്‍ഡാവ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സമയം, ആഴ്ച, മാസം , വര്‍ഷം എന്നിവ എന്താണെന്നുപോലും അറിയില്ലെന്ന് പോര്‍ട്ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റിയിലെ ക്രിസ് സിന്‍ഹ പറയുന്നു.

സമയം മനുഷ്യനില്‍ വളരെ മുമ്പ് തന്നെ ഉറച്ചുപോയ ആശയമാണെന്നാണ് നേരത്തെ കരുതിയിരുന്നത്. ഇതാദ്യമായാണ് ഈ ധാരണ ശരിയല്ലെന്ന് തെളിയുന്നത്. ആമോന്‍ഡോവ വിഭാഗക്കാരെ സംബന്ധിച്ച് സമയം എന്നത് നിലവിലില്ലെന്ന് പ്രഫ: സിന്‍ഹ ലീഗ് ആന്റ് കോഗ്നിഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നമ്മള്‍ കണക്കാക്കുന്നതുപോലെ, അല്ലെങ്കില്‍ എണ്ണുന്നതുപോലെയുള്ള സമയം എന്ന ആശയമില്ലാത്ത ഒരു സംസ്‌കാരമെങ്കിലും ഇവിടെയുണ്ടെന്ന് നമുക്ക് ഉറപ്പിച്ചുപറയാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇവര്‍ ജീവിക്കുന്നത് സംഭവങ്ങളുടെ ലോകത്താണ്. സംഭവങ്ങളെ സമയവുമായി ഇവര്‍ ബന്ധിപ്പിക്കാറില്ലെന്നും അവര്‍ വ്യക്തമാക്കി. ഭാഷാശാത്രജ്ഞനായ വാനി സാംപെയ്‌ലോ ഉള്‍പ്പെടെയുള്ള സംഘം എട്ടാഴ്ചയോളം ഈ ഗോത്രവര്‍ഗക്കാരോടൊപ്പം കഴിഞ്ഞ് അവര്‍ക്കിടയില്‍ ഇടപഴകിയാണ് ഇക്കാര്യങ്ങള്‍ മനസിലാക്കിയത്.

ഇവരുടെ ഭാഷയില്‍ അടുത്താഴ്ച, കഴിഞ്ഞവര്‍ഷം തുടങ്ങിയവ സൂചിപ്പിക്കുന്ന പദങ്ങളില്ലെന്നും, ദിവസത്തെ പകല്‍, രാത്രി, മഴയുള്ളത്, വരണ്ടത് എന്നിങ്ങനെ വേര്‍തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവര്‍ കണ്ടെത്തി. ഇവര്‍ക്കിടയില്‍ പ്രായം എന്ന ആശയവുമില്ല. ഇതിനുപകരം ജീവിതത്തിലെ ഘട്ടങ്ങളും, സ്ഥാനവും സൂചിപ്പിക്കാനായി ഇവര്‍ പേരുകളാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് പിറന്നപാടുള്ള കുട്ടികളെ ന്യൂബോണ്‍ എന്നു പറയും പോലെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.