1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2011

ജോണ്‍ മുളയിങ്കല്‍

അമ്പമ്പോ… ചിന്തിച്ചാല്‍ ഒരു അന്തോമില്ല ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ല എന്നു പറഞ്ഞതുപോലെയകാണു ചില കാര്യങ്ങള്‍ . കടല്‍ കടന്നെത്തിയ മലയാളികള്‍ തട്ടിക്കൂട്ടുന്ന സംഗമങ്ങള്‍ക്കും സംഘടനകള്‍ക്കും ഒരു കയ്യും കണക്കും ഇല്ലാതായിരിക്കുന്നു. ഇംഗ്ലണ്ടിലെ വളക്കുറൂള്ള മണ്ണില്‍ അങ്ങ് തഴച്ചുവളരുന്നകയാ… കൂണു മുളയ്ക്കുന്നതുപോലെ എന്നു പറയാനും പറ്റില്ല. കൂണിനുമുണ്ട് ഒരു കണക്കൊക്കെ.

ഈയിടെ വായിച്ചത് നാമധാരികളുടെ സംഘടനയെപ്പറ്റിയാണ്. ലൂക്കാ എന്നു പേരുള്ള ആള്‍ക്കാരുടെ സംഗമം. ആള്‍ അല്‍പം കുറവായതുകൊണ്ട് ലൂക്ക്, ലൂക്കോസ്, ലുക്ക് എന്നിവര്‍ക്കും പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ അങ്ങു പോയാല്‍ എവിടെയെത്തി നില്‍ക്കും. ഇപ്പോള്‍ തന്നെ സംഗമബാഹുല്യം കൊണ്ട് വഴിയെ നടക്കാന്‍ വയ്യാതായിട്ടുണ്ട്.

രാഷ്ട്രീയ കക്ഷികളുടെ സംഘടനകള്‍, മതത്തിന്റെ പോഷകസംഗങ്ങള്‍, വര്‍ഗീയകക്ഷികളും, ഇടവകകളും വേറെ. നാട്ടുസംഗമങ്ങള്‍ എണ്ണിയാല്‍ തീരാത്ത അത്രയും മലയാളി സംഘടനകള്‍ ഇംഗ്ലണ്ടിന്റെ തെക്കുമുതല്‍ വടക്കുവരെ എത്ര പട്ടണങ്ങളും ചെറുപട്ടണങ്ങളും ഗ്രാമങ്ങളുമുണ്ടോ അവയുടെ പേരില്‍ ഒന്നും രണ്ടും സംഘടനകള്‍ മൊത്തത്തിലൊന്ന, പകുതിയ്‌ക്കൊന്ന്, നാലിലൊന്നിനുവേറെ ഇങ്ങനെ പെരുകുന്നു. അമീബപോലെ മുറിയുന്ന അതും സംഘടനയായി മാറുന്നു. ഡോക്ടര്‍മാരുടെ കൂട്ടായ്മ, നഴ്‌സുമാരുടെ കൂട്ടായ്മ വേറെ.

ബസ്സില്‍ ഒന്നിച്ചുയാത്ര ചെയ്യുന്നവര്‍ക്കും പ്ലെയിനില്‍ കൊച്ചിയില്‍ നിന്ന് കയറിവരുടെ വകയും, തിരുവനന്തപുരത്ത് നിന്നു യാത്രചെയ്തവര്‍ക്കുള്ളതും വാരനിരിക്കുന്ന സംഘടനകളാണ് കുടുംബയോഗങ്ങള്‍ എവിടെയെല്ലാം എത്രയെണ്ണം കഴിഞ്ഞിരിക്കുന്നു സ്‌ക്കൂളില്‍ പഠിച്ചവരും. കോളേജില്‍ ഒന്നിച്ചുപഠിച്ചവരുടേയും. ഫ്രഫഷണല്‍ കോഴ്‌സിനും പഠിച്ചിറങ്ങിവരുടേയും കൂട്ടായ്മകള്‍ എണ്ണിയാല്‍ തീരാത്തവയാണ്. ഇനി ഓരോ അഞ്ച് വയസ്സിന്റെ വ്യത്യാസത്തിലും ഓരോ സംഘടന ആരംഭിക്കും. 5മുതല്‍ 10 വയസ്സുവരെയുള്ളവര്‍ക്കുള്ളത് ഇങ്ങനെയങ്ങ് 100വയസ്സുവരെ പോകാം അതില്‍ ആണ്‍കുട്ടായ്മയും, പെണ്‍കൂട്ടായ്മയും ഒന്നിച്ചുമാകാം വെവ്വേറെയുമാകാം.

ഇതെന്തിനാ ഇത്രമാത്രം സംഗമങ്ങള്‍? മാതാപിതാക്കള്‍ മക്കളുടെ പ്രകടനങ്ങള്‍ വീട്ടില്‍ നിന്ന് പറിച്ചു കൂട്ടായ്മകളിലേക്ക് എറിഞ്ഞുകൊടുക്കുന്നു. സ്ത്രീകള്‍ക്ക് പലപ്പോഴും നാട്ടില്‍പോയി വരുമ്പോള്‍ കൊണ്ടുവരുന്ന ആടയാഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിവേണമല്ലോ. ചേട്ടന്‍മാര്‍ക്കു വാമഭാഗത്തിന്റെ കണ്ണുരുട്ടുകാണാതെ നന്നായിട്ടൊന്നു മിനുങ്ങാനുള്ള അവസരം അവരായിട്ടു കളയുമോ. ഏവര്‍ക്കും ബഹുസന്തോഷം. ഇംഗ്ലണ്ടിലെ വിന്റര്‍ ഒന്നു കഴിയാന്‍ കാത്തിരിക്കും. പിന്നെ ഒറ്റ വീക്കന്റെുപോലും കളയാനില്ല. സംഗമങ്ങളും കൂട്ടായ്മകളും സംഘങ്ങളും പൊടിപൊടിക്കുകയല്ലേ. ഇതില്‍ എത്രയെണ്ണം മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നുണ്ട് എന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഏതെങ്കിലും സഹായനിധികള്‍ സംഭരിച്ചു അര്‍ഹതിപ്പെട്ടവര്‍ക്കുനല്ക്കുന്നുണ്ട്. വിരലിലെണ്ണാന്‍ കാണുമായിരിക്കു പ്രദര്‍ശനത്തിനും സദ്യവട്ടങ്ങള്‍ക്കും കളയുന്നതിന്റെ ഒരംശം പരസഹായത്തിനും നല്‍കാന്‍ ശ്രമിയ്ക്കുന്ന കൂട്ടായ്മകള്‍ ഇനിയും ഉണ്ടാകട്ടെ എന്നു നമുക്ക് ആശംസിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.