1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2011

ഗര്‍ഭകാലത്ത് അമ്മമാര്‍ ഡയറ്റിംഗ് നടത്തിയാല്‍ അത് കുഞ്ഞിന്റെ ബുദ്ധിവികാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. മൃഗങ്ങളിലാണ് ആദ്യം പഠനം നടത്തിയത്. ഇത് മനുഷ്യനും ബാധകമാണെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി.

ആഹാരനിയന്ത്രണം കുഞ്ഞിന്റെ ഐ ക്യു കുറയ്ക്കുക മാത്രമല്ല, സ്വഭാവ വൈകല്യം പോലുള്ള പ്രശ്‌നങ്ങള്‍ക്കു വഴിതെളിക്കുമെന്നും പഠനം പറയുന്നു. സാന്‍ അന്റോണിയോയിലെ റിസര്‍ച്ച് സെന്ററില്‍ ജോ. തോമസ് മക്‌ഡൊണാള്‍ഡിന്റെ നേതൃത്വത്തിലാണ് ബ്രിട്ടനിലെയും അമേരിക്കയിലെയും ഡയറ്റിംഗ് നടത്തിയ ഗര്‍ഭിണികളെ പഠിച്ചത്.

കഴിഞ്ഞ കാലങ്ങളിലും ക്ഷാമകാലത്തും നടത്തിയ പഠനങ്ങളും ഇക്കാര്യം ശരിവയ്ക്കുന്നുവെന്ന് പഠനം പറയുന്നു.

തലച്ചോറിന്റെ വികാസം, ശരീരകോശങ്ങളുടെ വളര്‍ച്ച, ഹൃദയപേശികളുടെ ബലം എന്നിവയെയെല്ലാം ആഹാരനിയന്ത്രണം ബാധിക്കുമെന്ന് സാന്‍ അന്റോണിയായിലെ യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌സസ്  ഹെല്‍ത്ത് സയന്‍സ് സെന്ററിലെ ഡോ. പീറ്റര്‍ നതാനീല്‍സ് പറഞ്ഞു.

ഗര്‍ഭത്തിന്റെ രണ്ടാം പാദത്തിലാണ് അമ്മയുട ഡയറ്റിംഗ് കുഞ്ഞിനെ ഏറ്റവുമധികം ബാധിക്കുകയെന്ന് റോയല്‍ കോളേജ് ഒഫ് ഒബ്‌സ്‌റ്റെട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്‌സ് പുറത്തിറക്കിയ മാര്‍ഗരേഖയും പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.