1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2011

ജോണ്‍ മുളയങ്കില്‍

അഞ്ചാമത് അരീക്കര സംഗമം ഗ്ലസ്റ്റര്‍ഷെയറില്‍ കൊടിയിറങ്ങുമ്പോള്‍ ഏവര്‍ക്കും അതൊരു ചരിത്രനിമിഷമായി തോന്നി. ഒരുവര്‍ഷത്തോളം കാത്തിരുന്ന് കണ്ടുമുട്ടിയ ബന്ധുക്കളും സുഹൃത്തുക്കളുമായ നാട്ടുകാരുടെ ഒത്തുചേരല്‍. പരസ്പരംപങ്കുവെയ്ക്കാന്‍ ഒരുപാട് നാട്ടുകാര്യങ്ങള്‍. നൃത്തച്ചുവടുകളുമായി കുഞ്ഞുങ്ങള്‍ സ്റ്റേജ് നിറഞ്ഞാടി. സ്വരമാധുര്യം നിറഞ്ഞ ഗാനശകലങ്ങള്‍ ഹാളില്‍ ഒഴുകിപരന്നു.

 

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വെവ്വേറേ നടത്തിയ വടംവലിയില്‍ ആഷ്‌ലി ഏലിത്തട ടീം ഒന്നാംസ്ഥാനവും ജോണ്‍ കരുമാതിലിന്റെ ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. സ്ത്രീകള്‍ ഒട്ടുംപിന്നിലല്ലെന്ന് പ്രഖ്യാപിച്ച് ഡേവീസ് അട്ടക്കുഴി ടീം ഒന്നാംസ്ഥാനം നേടി. കുട്ടികളുടെ കായികവളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കാന്‍ മിഠായി പെറുക്കല്‍, കസേരകളി മുതലായവും നടന്നു.

 

വാശിയേറിയ മല്‍സരത്തിനൊടുവിലായിരുന്നു ബെസ്റ്റ് കപ്പിള്‍ മല്‍സരം. എഴുത്തുപരീക്ഷയും സ്റ്റേജ് പ്രകടനവും കഴിഞ്ഞ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് ഫെലിക്‌സ്, ഫ് ളോറന്‍സും ടീമും. ചെറിയ പോയിന്റിന്റെ വ്യത്യാസത്തില്‍ ജയന്‍.ബിനി മുപ്രാപ്പിള്ളി ടീം രണ്ടാംസ്ഥാനം നേടി. അരീക്കരയുടെ 120 ഓളം കുടുംബങ്ങള്‍ ഇംഗ്ലണ്ടിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ അധിവസിക്കുന്നതില്‍ മുക്കാലും പേര്‍ സംഗമത്തില്‍ പങ്കാളികളായി.

ജോണ്‍ മുളയങ്കിലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ പങ്കെടുത്ത എല്ലാകുഞ്ഞുങ്ങളും കൂടിയാണ് ദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തത്. കുഞ്ഞുങ്ങളുടെ പ്രതിനിധിയായി ചിന്നുമോള്‍ ആശംസയര്‍പ്പിച്ചു. മാത്യുക്കുട്ടി ആനകുത്തിക്കല്‍ സ്വാഗതം ആശംസിക്കുകയും സ്റ്റീഫന്‍ അഞ്ചല്‍കുന്നത്ത് ആശംസയര്‍പ്പിക്കുകയും ചെയ്തു.

 

മാത്യുക്കുട്ടി അമ്മായികുന്നേലായിരുന്നു യോഗത്തിന്റെ ചുക്കാന്‍ പിടിച്ചത്. ജനകീയലേലത്തിലൂടെയും ഉദാരമതികളുടെ സംഭാവനകളിലൂടെയും അരീക്കര സ്‌കൂളിന്റെ വികസനത്തിന് നല്ലൊരു തുക സംഭരിക്കാന്‍ കഴിഞ്ഞു. അടുത്തവര്‍ഷത്തെ കണ്ടുമുട്ടലിനായുള്ള ദിനം മനസില്‍ കോറിയിട്ടുകൊണ്ടാണ് ഓരോരുത്തരും വൈകന്നേരത്തോടെ ഭവനങ്ങളിലേക്ക് തിരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.