1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2011


യു.കെയില്‍ ആദ്യമായി ഒരു മലയാളി ഗ്രന്ഥശാല ലിവര്‍പൂളില്‍ ആരംഭിക്കുന്നു എന്ന പത്രവാര്‍ത്തയാണ് ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. പലപ്പോഴും യു.കെയില്‍ മലയാളികളുടെ ഇടയ്ക്ക് ആദ്യമായി ചെയ്യുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യം ലഭിക്കാറുണ്ട്. എന്നാല്‍ ലിംക പോലുള്ള അസോസിയേഷന്‍ ഇത്തരം പ്രചരണങ്ങളുമായി ഇറങ്ങുമ്പോള്‍ തങ്ങള്‍ തുടങ്ങുന്നതാണോ യു.കെയില്‍ ആദ്യത്തെ മലയാള ലൈബ്രറി എന്ന് ഉറപ്പുവരുത്തേണ്ടതായിരുന്നു.

ഇന്ന് യു.കെയില്‍ മിക്ക മലയാളി അസോസിയേഷനുകള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. അസോസിയേഷനുകള്‍ തമ്മില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ പല മേഖലകളിലും ഇപ്പോള്‍ അവസരമുണ്ട്. അതുകൊണ്ടു തന്നെ അസോസിയേഷനുകള്‍ തമ്മില്‍ കൂടുതല്‍ അറിയുവാനും പ്രവര്‍ത്തന പാടവങ്ങള്‍ പരസ്പരം മനസിലാക്കാനും അവസരങ്ങളുണ്ട്.

2004ല്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ രൂപംകൊണ്ട ഒരുസംഘടനയാണ് Staffordshire Malayalee Association (SMA). എസ്.എം.എയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു ഒരു മലയാള വായനശാല എന്നത്. 2005ല്‍ തന്നെ ഒരു മലയാള വായനശാലയും മലയാള സിനിമ സി.ഡിയുടെ ഒരു ലൈബ്രറിയും ഞങ്ങള്‍ക്ക് ആരംഭിക്കാന്‍ കഴിഞ്ഞു. വളരെ നല്ല രീതിയില്‍ ഇത് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. എല്ലാ ഞായറാഴ്ച്ച ദിവസങ്ങളില്‍ വൈകീട്ട് അഞ്ചുമുതല്‍ എട്ടുവരെ ഈ ലൈബ്രറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു.

Stoke on Trent Ctiy Councilil ന്റെ ഉടമസ്ഥതയിലുള്ള ഷെല്‍ട്ടണ്‍ സെന്ററില്‍ ഇതിന് പ്രത്യേകമായ സ്ഥലസൗകര്യമുണ്ട്. എന്നാല്‍ ഇതൊന്നും പത്രത്തിലൂടെ പരസ്യം നടത്തുവാനോ ആദ്യത്തെ ലൈബ്രറിയാണ് എന്ന് അവകാശവാദം ഉന്നയിക്കുവാനോ ഞങ്ങള്‍ മുതിര്‍ന്നിട്ടില്ല. ഇതിന്റെ പേരില്‍ ആരെങ്കിലും വിളിച്ച് അവാര്‍ഡ് തന്നാല്‍ ഞങ്ങള്‍ നിഷേധിക്കില്ല. യു.കെയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തനം നടത്തുന്ന ചെറുതും വലുതുമായ അസോസിയേഷനുകളുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ അവര്‍ക്ക് അംഗീകാരം ലഭിക്കുന്നുമുണ്ട്.

എന്നാല്‍ മാധ്യമങ്ങളിലൂടേയും അവാര്‍ഡുകളിലൂടെയുമല്ല ഒരുസംഘടനയുടെ മൂല്യം ഉയര്‍ത്തേണ്ടത്. മറിച്ച് യു.കെയില്‍ എത്തിയിരിക്കുന്ന മലയാളി സമൂഹത്തിന് പ്രയോജനം ചെയ്യുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും അത് നടപ്പിലാക്കാനും ഒന്നിച്ചു നില്‍ക്കണം. അതില്‍ വിജയിച്ചാല്‍ ജനങ്ങളുടെ അവാര്‍ഡുകള്‍ നമ്മെ തേടിയെത്തും. ഇത്രയും കാര്യങ്ങള്‍ ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞത്.

ഞാന്‍ 2005ല്‍ എസ്.എം.എയുടെ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ് വളരേയെറേ ബുദ്ധിമുട്ടി മലയാളം ലൈബ്രറി തുടങ്ങിയത്. ഇതാണ് യു.കെയിലെ ആദ്യ മലയാള ലൈബ്രറി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് സമ്മതിച്ചുകൊടുക്കുവാനും ഞങ്ങള്‍ തയ്യാറാണ്.

ഇതിന് തെളിവായി അന്ന് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്ററിന്റെ കോപ്പി ലിങ്കായി ചേര്‍ക്കുന്നു.

എന്ന്

വിജി.കെ.പി,
Stafordshire Malayalee Associatiom, മുന്‍ ജനറല്‍ സെക്രട്ടറി.


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.