1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2011

ലണ്ടന്‍: പാഴ്‌വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നും ചട്ടക്കൂട് സ്വന്തമാക്കാന്‍ വേണ്ടി 100പൗണ്ട് കൊടുത്തു വാങ്ങിയ പെയിന്റിങ്ങിന്റെ മൂല്യം 40മില്യണ്‍ എന്ന് കണ്ടെത്തി. പാഴ്‌വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ പൊടിയും മണ്ണും പിടിച്ച നിലയില്‍ കണ്ട പെയിന്റിങ്ങിന്റെ ചട്ടക്കൂട് ഇഷ്ടപ്പെട്ട് ഒരാള്‍ ആ പെയിന്റിങ്ങ് വാങ്ങുകയായിരുന്നു. ഇതിനായി ചിലവാക്കിയതാകട്ടെ വെറും നൂറ് പൗണ്ടും.

ചിത്രത്തിന്റെ ചട്ടക്കൂട് അഴിച്ച് പൊടിയൊക്കെ തുടച്ചുമാറ്റി ഒരു സെക്കന്റ് ഹാന്റ് ഷോപ്പില്‍ വില്‍ക്കാനായി കൊണ്ടുപോയപ്പോഴാണ് പെയിന്റിങ്ങിലുള്ള ഒപ്പ് വാങ്ങിയയാളുടെ കണ്ണില്‍പെട്ടത്. 19ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിഖ്യാത ഫ്രഞ്ച് ചിത്രകാരന്‍ പോള്‍ സെസാനെയുടെ കയ്യൊപ്പുമായി ഇതിന് സാമ്യമുള്ളതായി ഉടമയ്ക്ക് തോന്നി. തന്റെ തോന്നല്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് നടന്നത്. ചിത്രം കണ്ട വിദഗ്ധരും ഒരേ സ്വരത്തില്‍ പറഞ്ഞു ചിത്രം സെസാനെയുടേത് തന്നെ.

ഒടുക്കം കാര്യങ്ങള്‍ വ്യക്തമായി. ചിത്രം സെസാനയുടെ ആദ്യകാലമാസ്റ്റര്‍ പീസുകളിലൊന്നാണ്. ഓറഞ്ച് കളര്‍ മേല്‍ക്കൂരയുള്ള മനോഹരമായ വീട്. അതിനടുത്തായി ചുറ്റും വൃക്ഷങ്ങളുള്ള ഒരു പുഴയും. അതെ നെസാനയുടെ ആദ്യകാലത്തെ ചിത്രങ്ങളുടെ അതേ ശൈലിയിലുള്ളത്. ഏതാണ്ട് 40മില്യണ്‍ പൗണ്ട് വിലയുള്ള ചരിത്രവസ്തു.

1954 ല്‍ സെസാന 15വയസുള്ള ചിത്രകലാവിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് വരച്ച ചിത്രം അതായിരുന്ന ആ പഴയവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നും വാങ്ങിയ ആ പെയിന്റിങ്ങ്. നോര്‍ത്തെന്‍ഹാംഷയര്‍ സ്വദേശിയായ ആളാണ് ചിത്രം വാങ്ങിച്ചത്.

ചിത്രം പിന്നീട് വില്‍ഫോര്‍ഡ്‌സ് വെല്ലിങ്‌ബോറോയില്‍ ലേലത്തിനായി കൊണ്ടുപോയി. ലേലക്കാരനായ ടിം കൊണാഡ് പറയുന്നത് ഇത് പോല്‍ നെസേനയുടെ ആദ്യകാലചിത്രമാണെന്നുറപ്പാണെന്നും 40മില്യണ്‍ പൗണ്ട് എന്ന വിലയ്ക്ക് ഇത് എളുപ്പം വിറ്റുപോകുമെന്നുമാണ്. 40മില്യണ്‍ പൗണ്ടിന് ഈ ചിത്രം വിറ്റുപോകുകയാണെങ്കില്‍ ചിത്രകലാചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായിരിക്കും അത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.