1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2011

ഒരു ജോലികിട്ടുകയെന്നാല്‍ ഇന്നത്തെക്കാലത്ത് പല കടമ്പകള്‍ കടക്കണം, പരീക്ഷയും അഭിമുഖവും എല്ലാം തരണം ചെയ്താലും ചിലപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷത്തേയ്ക്ക് കമ്പനി വിട്ടുപോകില്ലെന്ന കരാറില്‍ ഒപ്പുവയ്ക്കണം, അങ്ങനെ അങ്ങനെ പലതരം തലവേദനകള്‍.

ചില കമ്പനികളില്‍ വ്യക്തിപരമായ ചില കാര്യങ്ങളില്‍പ്പോലും അരുതുകളുണ്ടാകും. ചൈനയിലെ ഒരു ഫാക്ടറിയിലെ നിബന്ധനകേട്ടാല്‍ ആദ്യം കൗതുകം തോന്നും പക്ഷേ ഇതിന് പിന്നിലെ കാര്യമറിയുമ്പോള്‍ കമ്പനിയില്‍ ചേരാന്‍ എല്ലാവരുമൊന്ന് അറയ്ക്കും.

ആത്മഹത്യ ചെയ്യില്ലെന്ന് എഴുതി ഒപ്പിട്ടുകൊടുത്താല്‍ മാത്രമേ ഈ കമ്പനിയില്‍ ജോലിലഭിക്കുകകയുള്ളു. ചൈനയിലെ ഷെന്‍സിന്നിലുള്ള ഫാക്കോണ്‍ കമ്പനിയുടെ ഫാക്ടറികളിലാണ് ആത്മഹത്യചെയ്യില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കരാര്‍ ഒപ്പിടേണ്ടത്. ആപ്പിള്‍ കമ്പനിയ്ക്കായി ഐപാഡും ഐഫോണുമൊക്കെ ഉല്‍പാദിപ്പിക്കുന്ന കമ്പനിയാണിത്.

കഴിഞ്ഞ 16 മാസത്തിനിടെ ഈ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന 14 തൊഴിലാളികളാണ് ആത്മഹത്യ ചെയ്ത്. ഇതേത്തുടര്‍ന്നാണ് കമ്പനി പുതിയ നിബന്ധന കൊണ്ടുവന്നത്്. കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവരുന്നതും മാനസിക പീഡനവുമാണ് തൊഴിലാളികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍, ഇതൊന്നും കമ്പനിയെ ബാധിച്ചിട്ടില്ല. കരാറൊപ്പിട്ട് ജോലിക്കുകയറുന്ന തൊഴിലാളികള്‍ ആത്മഹത്യ ചെയ്താല്‍ ഇവരുടെ കുടുംബത്തോട് കമ്പനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നാണ് കരാറിലുള്ള വ്യവസ്ഥ. ഇപ്പോള്‍ കന്പനിയില്‍ ജോലിചെയ്യുന്ന തൊഴിലാളികളെക്കൊണ്ട് ആത്മഹത്യ ചെയ്യില്ലെന്ന കരാറില്‍ അധികൃതര്‍ നിര്‍ബ്ബന്ധപൂര്‍വ്വം ഒപ്പിടുവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.