1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2011

ന്യൂദല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ വെട്ടിലായി. റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുള്ള നിബന്ധനകള്‍ ലംഘിച്ചാണ് ആര്‍.ഐ.എല്ലിന് ബാങ്ക് പണം നല്‍കിയതെന്ന് വ്യക്തമായിട്ടുണ്ട്.

പണം സ്വീകരിക്കുന്ന കമ്പനിയുടെ കാപിറ്റല്‍ ഫണ്ടിന്റെ 15 ശതമാനത്തിലധികം തുക വായ്പയായി നല്‍കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ആവശ്യമെങ്കില്‍ ഈ പരിധി അഞ്ചുശതമാനം കൂട്ടാം. ഇതിന് റിസര്‍വ്വ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം. എന്നാല്‍ ഈ വ്യവസ്ഥ മറികടന്നാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് ആര്‍.ഐ.എല്ലിന് വന്‍തുക വായ്പയായി നല്‍കിയത്.

അനുവദനീയമായ പരിധിയിലും കൂടുതല്‍ തുക വായ്പയായി നല്‍കിയതിന് നേരത്തേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വെട്ടിലായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തോടെ കമ്പനി പൂര്‍ണ്ണമായും സാമ്പത്തിക ബാധ്യതകളില്‍ നിന്നും മുക്തമാകുമെന്ന ആര്‍.ഐ.എല്‍ മേധാവി മുകേഷ് അംബാനിയുടെ പ്രസ്താവന വന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ സംഭവവികാസങ്ങള്‍ നടന്നിട്ടുള്ളത്.

2011 മാര്‍ച്ച് 11 ലെ കണക്കുകളനുസരിച്ച് ആര്‍.ഐ.എല്ലിന് 67,397 കോടിയുടെ കടബാധ്യത ഉണ്ട്. കഴിഞ്ഞവര്‍ഷം ഇത് 62,495 കോടിയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.