1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2011

ലണ്ടന്‍: ഇംപീരിയല്‍  കോളേജ് ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിനത്തില്‍ വര്‍ഷത്തില്‍ 9000 പൗണ്ട് ആയിരിക്കും നല്‍കേണ്ടി വരിക.

നേരത്തേ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്ന ട്യൂഷന്‍ ഫീസ് നിരക്ക് ഉയര്‍ത്താന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇമ്പീരിയില്‍ കോളേജിന്റെ പുതിയ തീരുമാനം. അടുത്തവര്‍ഷം മുതല്‍ പുതുക്കിയ നിരക്ക് ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നേരത്തേ ഏറ്റവും ഉയര്‍ന്ന ട്യൂഷന്‍ ഫീസ് ഈടാക്കാന്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാല തീരുമാനിച്ചിരുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ഫീസ് വര്‍ധിപ്പിക്കുന്നത് സര്‍വ്വകലാശാലകളുടെ നിലനില്‍പ്പിനെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ 90,00 പൗണ്ടെന്ന ഫീ നിരക്ക് അത്യാവശ്യഘട്ടത്തില്‍ മാത്രം ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന് സര്‍വ്വകലാശാല മന്ത്രി ഡേവിഡ് വില്ലെറ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.