1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2011

ആനി ഹോക്കിംങ്ങ്സ് ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയാണ്. എന്തിന്റെ പേരിലാണ് ഗിന്നസ് ബുക്കില്‍ കയറിപറ്റിയതെന്ന് ആലോചിക്കുമ്പോഴാണ് കാര്യങ്ങള്‍ വ്യക്തമാകുക. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മാറിടത്തിന്റെ ഉടമയെന്ന പേരിലാണ് ആനി ഗിന്നസ് റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. നൂറ്റിരണ്ട് സൈസാണ് നോമ സ്റ്റിറ്റ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ആനി ഹോക്കിംങ്ങ്സിന്റെ മാറിടവലുപ്പം. ആ വലുപ്പത്തിന്റെ പേരിലാണ് ആനി ലോകറെക്കോര്‍ഡ് ഇട്ടിരിക്കുന്നത്.

ഇങ്ങനെ ഒരവസ്ഥയിലേക്ക് എത്തുമെന്ന് ഞാന്‍ കുട്ടിക്കാലത്ത് ഒരിക്കലും വിചാരിച്ചിരുന്നില്ല. സമീപവീടുകളിലെ എല്ലാ കുട്ടികളെയും പോലെ സാധാരണ കുട്ടിയായിരുന്നു ഞാന്‍- അറ്റ്ലാന്റിയായില്‍നിന്നുള്ള ആനി പറഞ്ഞു. പഠിക്കുന്ന സമയത്തുപോലും ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തുമെന്ന് വിചാരിച്ചിരുന്നില്ല. ആദ്യമായി മാറിടവസ്ത്രം വാങ്ങുന്നതിനെക്കുറിച്ചും ആനി ഹോക്കിംങ്ങ്സിന് നല്ല ഓര്‍മ്മയുണ്ട്. അല്പം വലുതായിരുന്നു എന്നല്ലാതെ വേറെ പ്രശ്നമൊന്നും അന്നും തോന്നിയിരുന്നില്ല. എന്നാല്‍ വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്.

മാറിടവലുപ്പം കൂടാന്‍ തുടങ്ങിയതോടെ എല്ലാവരും തന്നെ തടിച്ചെന്ന് വിളിച്ച് കളിയാക്കാന്‍ തുടങ്ങി. പലരും മോശമായി പെരുമാറാന്‍ തുടങ്ങി- ആനി ഹോക്കിംങ്ങ്സ് പറഞ്ഞു. പല കുട്ടികള്‍ക്കും തന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ലാതായി. തന്നോട് സംസാരിക്കുന്നുണ്ടെന്ന് പുറത്തുപറയരുതെന്ന് പലരും സ്വകാര്യമായി പറഞ്ഞട്ടുണ്ടെന്നും ആനി പറയുന്നു. സ്കൂള്‍ വളരാന്‍ തുടങ്ങിയ മാറിടം പിന്നീട് നിര്‍ബാധം വലുതായി കൊണ്ടിരുന്നു. കോളേജിലൊക്കെ എത്തിയപ്പോള്‍തന്നെ നല്ല വലുപ്പമായിരുന്നു. എന്നാല്‍ അതിനിടയില്‍ തനിക്കൊരു ആണ്‍കുട്ടുകാരനെ കിട്ടി. ഒരിക്കല്‍പോലും അവന്റെ മുമ്പില്‍വെച്ച് ഞാന്‍ എന്റെ വസ്ത്രം മാറ്റിയിട്ടില്ലെന്ന് ആനി പറയുന്നു.

ആദ്യസമയങ്ങളില്‍ അശ്ലീലമായ കമന്റുകള്‍ പറയുമ്പോള്‍ അതിനെതിരെ പ്രതികരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നുമില്ല. അതിടയില്‍ ആനിക്ക് രണ്ടുകുട്ടികളുണ്ടായി. എന്നാല്‍ ഡാരനും ക്ലാരയ്ക്കും മുലകൊടുക്കാന്‍ ആനിക്ക് സാധിച്ചില്ല. മാറിടത്തിന്റെ വലുപ്പം കാരണം കുട്ടികള്‍ക്ക് മുല കുടിക്കാന്‍ സാധിക്കില്ലായിരുന്നു. പതിമൂന്ന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം ഭര്‍ത്താവ് അലന്‍ ആറുവര്‍ഷങ്ങള്‍ക്ക് മരിച്ചു. അലനെ കണ്ടുമുട്ടിയശേഷമാണ് യഥാര്‍ത്ഥ സ്നേഹം എന്താണെന്ന് തിരിച്ചറിയുന്നത് ആനി പറയുന്നു. അലന്‍ തന്നെയൊരു രാജ്ഞിയെപ്പോലെയാണ് നോക്കിയതെന്ന് ആനി പറഞ്ഞു.

മറ്റുള്ളവരില്‍നിന്ന് തന്നെ വ്യത്യസ്തയാക്കുന്നത് തന്റെ ശരീരമാണ്. അത് ദൈവത്തിന്റെ സമ്മാനമായിട്ടാണ് താന്‍ കരുതുന്നതെന്ന് ആനി പറയുന്നു. ഭര്‍ത്താവ് അലനാണ് ആനിയുടെ ചിത്രങ്ങള്‍ ഒരു മാഗസിനില്‍ അയച്ചുകൊടുത്തത്. അങ്ങനെയാണ് ആനി പ്രസിദ്ധയാകുന്നതും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ കയറി പറ്റുന്നതും. ഇപ്പോള്‍ ആനി ഒരു പ്രസിദ്ധ ടിവി ചാനലില്‍ ഇന്റര്‍വ്യൂ നല്‍കിയിരിക്കുകയാണ്. തന്റെ ജീവിതത്തെക്കുറിച്ച് ജീവിതരീതിയെക്കുറിച്ചുമെല്ലാം വളരെ വിശദമായിതന്നെ അതില്‍ പറയുന്നുണ്ട് ആനി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.