1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2011

ജോസ്‌ പരപ്പനാട്ട്

കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ പിതാവ് അതിരൂപത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഇടയ സന്ദര്‍ശനത്തിനായി യു കെയില്‍ എത്തി .UKKCA സ്പിരിച്ച്വല്‍ അഡ്വൈസര്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍ പുരയില്‍,UKKCA പ്രസിഡന്റ് ഐന്‍സ്റ്റീന്‍ വാലയില്‍ ട്രഷറര്‍ ഷാജി വാരാക്കുടി,ജോയിന്റ് ട്രഷറര്‍ ജോസ്‌ പരപ്പനാട്ട്, UKKCYL ജനറല്‍ സെക്രട്ടറി ദീപ് സൈമണ്‍ ,UKKCA മാഞ്ചസ്റ്റര്‍ യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചു.

സീറോ മലബാര്‍ ബിഷപ്സ് സിനഡ്‌ പ്രമാണിച്ച് പുനക്രമീകരിച്ച ഇടയസന്ദര്‍ശനം സാങ്കേതിക കാരണങ്ങളാല്‍ ഇന്നത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നുവെന്ന് UKKCA ജനറല്‍ സെക്രട്ടറി സ്റ്റെബി ചെറിയാക്കല്‍ അറിയിച്ചു.ഇന്ന് ഈസ്റ്റ്‌ ആന്ഗ്ലിയ,നാളെ ന്യൂകാസില്‍,ഞായറാഴ്ച ഗ്ലാസ്ഗോ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതാണ്.ജൂണ്‍ 11-ന് ലണ്ടനിലും 12-ന് ബ്രിസ്റ്റൊളിലും പിതാവിന് സ്വീകരണമൊരുക്കുന്നുണ്ട്.ഇടദിവസങ്ങളില്‍ UKKCA-യുടെ വിവിധ യൂണിറ്റുകള്‍ പിതാവ് സന്ദര്‍ശിക്കും.

ജൂണ്‍ 18-ന് മാഞ്ചസ്റ്ററില്‍ വച്ച് UKKCYL ആദ്യമായി നടത്തുന്ന Youth Day 2011-ല്‍ മാര്‍ പണ്ടാരശേരില്‍ പിതാവ് സംബന്ധിക്കുകയും യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.ജൂണ്‍ 19-ന് നോര്‍ത്തേന്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന പിതാവ് ജൂണ്‍ 23-ന് തിരികെ പോകും.അഭിവന്ദ്യ പിതാവിന്‍റെ ഇടയ സന്ദര്‍ശനം വന്‍ വിജയമാക്കാന്‍ എല്ലാ യൂണിറ്റുകളും കഠിന ശ്രമം നടത്തണമെന്ന് UKKCA ജെനറല്‍ സെക്രട്ടറി സ്റ്റെബി ചെറിയാക്കല്‍ ആഹ്വാനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.