1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2011

ലണ്ടന്‍: വാഹന ഉപഭോക്താക്കള്‍ക്കിനി മണിക്കൂറില്‍ 86മൈല്‍ വേഗതയില്‍ മോട്ടോര്‍വേയിലൂടെ കുതിക്കാം. നിങ്ങളുടെ ലൈസന്‍സില്‍ ഒരു പോയിന്റും പോകില്ല . എന്നാല്‍ ഒരു ചെറിയ നിബന്ധനയുണ്ട്. 100പൗണ്ട് ചിലവാക്കി വേഗത ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കാന്‍ തയ്യാറാവണം. ഇതിനു തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് 86mph ല്‍ കുതിക്കാം.

ഇപ്പോള്‍ മോട്ടോര്‍വേയിലെ വേഗതാ പരിധി 70mph ആണ്. എന്നാല്‍ വേഗതയെക്കുറിച്ച് ബോധവത്കരണം നടത്തുന്ന ക്ലാസില്‍ പങ്കെടുക്കുമെന്ന് സമ്മതിച്ചാല്‍ ഇത് 86mph കൂട്ടാം. ഇതില്‍ നിന്നും ലഭിക്കുന്ന പണം കൂടുതല്‍ സ്പീഡ് ക്യാമറകള്‍ വാങ്ങാനുപയോഗിക്കാനാണ് തീരുമാനം.

44 പോലീസ് ഫോഴ്‌സുകളില്‍ 37 ഏഴ് എണ്ണവും ഈ നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞാഴ്ച ഓക്‌സ്‌ഫോര്‍ഡ്‌ഷൈറില്‍ ഈ നിയമം പരീക്ഷിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത് മോട്ടോറിസ്റ്റുകള്‍ക്ക് നിയമംലംഘിക്കാനുള്ള സമ്മതം നല്‍കലാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. വേഗതമൂലമുണ്ടാകുന്ന അപകടങ്ങള്‍ കൂടാനും ഇതിടയാക്കും. ഇതിനു പുറമേ 30mph വേഗതയില്‍ പോകേണ്ട സ്ഥലങ്ങളില്‍ 35mph വരെ വേഗതയില്‍ പോകാനും െ്രെഡവര്‍മാരെ ഈ നിയമം സഹായിക്കും. 50mph പരിധിയുള്ള സ്ഥലങ്ങളില്‍ 57mphമുതല്‍ 64mph വരെ വേഗതയില്‍ പോകാം.

2009ല്‍ സ്പീഡില്‍ പോകുന്നവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്, അല്ലെങ്കില്‍ ഫൈന്‍ എന്നീ ഓപ്ഷനുകള്‍ നല്‍കിയപ്പോള്‍ 588,000 െ്രെഡവര്‍മാര്‍ കോഴ്‌സിനു ചേര്‍ന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌ഫോര്‍ട്ടിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലണ്ടനിലെയും ചില പോലീസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേയും െ്രെഡവര്‍മാര്‍ ഒഴികെയാണിത്. ഈ പണം തന്നെ 58മില്യണ്‍ പൗണ്ടിലധികം വരും. ഇപ്പോള്‍ പോലീസ് ഫോഴ്‌സ് കൂടി ഈ നിയമം നടപ്പിലാക്കുകയാണെങ്കില്‍ അത് ഈ തുക ഇനിയും ഉയരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.