1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2011

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തദ്ദേശീയനായ കോച്ചിനെ കണ്ടെത്താന്‍ സാധിക്കാത്തത് നാണക്കേടാണെന്ന് ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കുമാര സംഗക്കാര. പ്രഗല്‍ഭരായ നിരവധി ആളുകളുണ്ടായിട്ടും ആരെയും ഇന്ത്യന്‍ കോച്ചായി തിരഞ്ഞെടുക്കാനായില്ല എന്നത് അല്‍ഭുതപ്പെടുത്തുന്നതാണെന്നും ഡെക്കാന്‍ ചാര്‍ജ്ജേര്‍സ് ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യക്കാരനായ കോച്ചിന്റെ അനുഭവസമ്പത്ത് ബി.സി.സി.ഐ പരിഗണിക്കേണ്ടിയിരുന്നു. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും നേരത്തേ ഇത്തരം അബദ്ധത്തില്‍പ്പെട്ടിട്ടുണ്ട്. അന്ന് ചന്ദിക ഹരുസിംഗ ദേശീയടീമിന്റെ കോച്ചാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ബോര്‍ഡ് അദ്ദേഹത്തെ പരിഗണിച്ചില്ല. തുടര്‍ന്ന് ചന്ദിക ആസ്‌ട്രേലിയയിലേക്ക് പോവുകയായിരുന്നു- സംഗക്കാര പറഞ്ഞു.

മികച്ച കോച്ചിനെ തിരഞ്ഞെടുക്കുക എന്നത് ഏതൊരു ക്രിക്കറ്റ് ബോര്‍ഡിനും ദുഷ്‌ക്കരമായ തീരുമാനമാണ്. എങ്കിലും ഇന്ത്യക്ക് തദ്ദേശീയനായ കോച്ചിന്റെ സേവനം പ്രയോജനപ്പെടുത്താമായിരുന്നുവെന്നും സംഗക്കാര വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.