1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2011


ന്യൂഡല്‍ഹി: നിലവിലുള്ള മൊബൈല്‍ നമ്പര്‍ മാറ്റാതെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സേവനദാതാവിനെ മാറ്റാനുള്ള സൗകര്യം ഇന്ത്യയില്‍ നിലവില്‍ വന്നു. ‘ട്രായ്’ നിര്‍ദേശ പ്രകാരമാണ് മൊബൈല്‍ കമ്പനികള്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം നടപ്പാക്കുന്നത്.

സേവനദാതാവിനെ മാറാന്‍ ‘port space മൊബൈല്‍ നമ്പര്‍’ എന്ന സന്ദേശം 1900ലേക്കാണ് അയക്കേണ്ടത്. തിരികെ ലഭിക്കുന്ന എട്ട് അക്ക ‘യുണീക്ക് പോര്‍ട്ടിങ് കോഡ്’ നമ്പര്‍ പോര്‍ട്ടിങ് ഫോമില്‍ രേഖപ്പെടുത്തി മൊബൈല്‍ കണക്ഷനുള്ള അപേക്ഷ സഹിതം തൊട്ടടുത്തുള്ള കസ്റ്റമര്‍ സര്‍വീസ് സെന്‍ററിലോ ഏജന്‍സിയിലോ നല്കണം. ഡല്‍ഹിയിലുള്ള ‘ട്രായ്’ മൊബൈല്‍ ക്ലിയറിങ് ഹൗസില്‍ നിന്നാണ് കോഡ് നമ്പര്‍ നല്കുന്നത്. അപേക്ഷയോടൊപ്പം ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും നല്കണം.

നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ആദ്യം ലഭ്യമാക്കിയ ഹരിയാനയില്‍ സേവനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നവംബര്‍ 24ന് സേവനമാരംഭിച്ചതിന് ശേഷം ഏകദേശം 1,40,000 പേര്‍ ഇതിനായി അപേക്ഷ നല്‍കി. ഇതില്‍ 50,000ത്തോളം അപേക്ഷകള്‍ തള്ളിയതോടെ സേവനം ലഭിച്ചവരുടെ എണ്ണം 80,000ത്തില്‍ എത്തി നില്‍ക്കുകയാണ്.

രാജ്യത്ത് എല്ലായിടത്തുമെത്തും നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനംസേവനം നിലവില്‍ വന്നത് യഥാര്‍തത്തില്‍ മൊബൈല്‍ സേവനദാതാക്കളെ വെട്ടിലാക്കിയിരിക്കുകയാണ്. ഉപഭോക്താക്കള്‍ ചോരുന്നത് തടയാനായി വിവിധ ഓഫറുകളും ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം ഉപയോഗിക്കുന്നതില്‍ നിന്നും ഉപയോക്താക്കളെ വിട്ടു നിര്‍ത്തുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പുതിയ സേവനം നിലവില്‍ വരുന്നതോടെ രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കള്‍ സേവനം മെച്ചപ്പെടുത്തുന്നതിനായി കടുത്ത മത്സരം നടത്തേണ്ടി വരും. നേരത്തേയുള്ള കണക്കനുസരിച്ച് 25 ശതമാനത്തോളം പേര്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപയോഗപ്പെടുത്തുമെന്നാണ് കണക്കാക്കിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.