1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2011

ഇന്ത്യയെ നാണം കെടുത്താന്‍ ബാലവേലയെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത ചെയ്ത ബിസിസി ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നു. 2004ലെ ഹസ്റ്റണ്‍ റിപ്പോര്‍ട്ടിനുശേഷം ബിസിസിയെ പിടികൂടിയിരിക്കുന്ന ഏറ്റവും വലിയ വിവാദമാണ് യുകെയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ വസ്ത്രവ്യാപര ശ്രൃഖലയായ പ്രൈമാര്‍ക്കിനെക്കുറിച്ച് ചെയ്ത വാര്‍ത്ത. ബിസിസിയുടെ ഏറ്റവും പ്രധാന പരിപാടിയായ പനോരമയില്‍ ചെയ്ത ഒരു വീഡിയോ ചിത്രമാണ് പുലിവാലായി മാറിയിരിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള ഒരു കുട്ടിയെകൊണ്ട് പ്രൈമാര്‍ക്കില്‍ ജോലി ചെയ്യിപ്പിക്കുന്നുവെന്ന മട്ടിലാണ് വീഡിയോ ചിത്രം സംപ്രേക്ഷണം ചെയ്തത്. 2008ല്‍ സംപ്രേക്ഷണം ചെയ്ത ഈ വീഡിയോ ചിത്രം വാസ്തവവിരുദ്ധമാണെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുകയാണ്.

പ്രൈമാര്‍ക്കിലേക്ക് വസ്ത്രം നല്‍കുന്ന ഇന്ത്യയിലെ മൊത്ത വിതരണക്കാരുടെ ബാന്ഗ്ലൂര്‍ ഫാക്ടറിയില്‍ ബാലവേല നടക്കുന്നുവേന്നായിരിന്നു ബി ബി സി പനോരാമയില്‍ കാണിച്ചത്.എന്നാല്‍ ബാലവേല ചെയ്യുന്നതായി കാണിച്ച കുട്ടികളെക്കൊണ്ട് ബി ബി സി ലേഖകന്‍ അഭിനയിപ്പിക്കുകയായിരുന്നുവെന്നാണ് പ്രൈമാര്‍ക്ക്‌ നടത്തിയ അന്വേഷണത്തില്‍ വ്യകതമായത്.സാമ്പത്തികമായി മുന്നേറുന്ന ഇന്ത്യയെ തരം താഴ്ത്താനും പ്രൈമാര്‍ക്കിനെ നാണം കെടുത്താനും വേണ്ടിയായിരുന്നു ഈ വീഡിയോ കൃത്രിമമായി നിര്‍മ്മിച്ചത്‌.എന്തായാലും ബി ബി സിയുടെ കള്ള നാടകം കൈയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണ്.

സംഭവം പുലിവാലായി മാറിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാപ്പ് ചോദിച്ചുകൊണ്ട് ബിസിസിയുടെ ഉന്നതന്മാര്‍ രംഗത്തെത്തിയെങ്കിലും നിയമപരമായി നേരിടാമെന്ന നിലപാടാണ് പ്രൈമാര്‍ക്ക് എടുത്തിരിക്കുന്നത്. കോടിക്കണക്കിന് പ്രേക്ഷകരുള്ള പനോരമയില്‍ തങ്ങളുടെ സ്ഥാപനത്തിനെ അവഹേളിക്കുന്ന തരത്തില്‍ ചെയ്ത വാര്‍ത്തയുടെ പേരില്‍ ഒരു മാപ്പപേക്ഷ മാത്രം പോരെന്നാണ്പ്രൈമാര്‍ക്ക് വക്താക്കള്‍ പറയുന്നത്.

50 വര്‍ഷത്തിലേറെ കാലമായി തുടരുന്ന പനോരമ എന്ന പരിപാടി ബിസിസിയുടെ അന്വേഷാണാത്മക റിപ്പോര്‍ട്ടിംഗിന്റെ ശക്തമായ ഉദാഹരണമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പനോരമയില്‍ വരുന്ന ഒരു വാര്‍ത്തയുടെ വിശ്വാസ്യതയെക്കുറിച്ച് ആര്‍ക്കും സംശയമില്ലാത്ത സാഹചര്യമാണ് ഇത്രയും കാലം നിലവിലുണ്ടായിരുന്നത്. എന്നാല്‍ ആ വിശ്വാസ്യതയാണ് പ്രൈമാര്‍ക്കിന്റെ കാര്യത്തില്‍ തകര്‍ന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ബിസിസി കണ്ടിരിക്കുന്നത്. മൊത്തത്തില്‍ നാണക്കേടുണ്ടാക്കിയ ഈ കുരുക്കില്‍ നിന്നും ബി ബി സി എങ്ങിനെ തലയൂരുമെന്ന് കണ്ടറിയണം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.