1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2011

യു.കെയിലെ ഇന്ധന കമ്പനികള്‍ ഇന്ധനവില വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ധനബില്ലില്‍ 19 ശതമാനത്തിലധികം വിലകൂട്ടാനുള്ള സ്‌കോട്ടിഷ് പവറിന്റെ നീക്കത്തെ തുടര്‍ന്നാണ് വില കൂടാന്‍ പോകുന്നത്.

ഏതാണ്ട് 2.4ലക്ഷംവരുന്ന ഉപഭോക്താക്കള്‍ക്ക് ദുരിതമായിരിക്കും ഇതുവഴി ഉണ്ടാവുക. ഗ്യാസ് ബില്ലില്‍ 19 ശതമാനവും വൈദ്യുതി ബില്ലില്‍ 10 ശതമാനവും വര്‍ധനവ് വരുത്തുമെന്നാണ് സ്‌കോട്ടിഷ് പവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആഗസ്റ്റ് മുതല്‍ ഇത് പ്രാബല്യത്തില്‍വരും. വരാനിരിക്കുന്നത് വന്‍ വിലവര്‍ധനയുടെ കാലമാണെന്ന് വിദഗ്ധര്‍ ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എനര്‍ജിഹെല്‍പ്പ്‌ലൈന്‍.കോമിന്റെ മാര്‍ക്ക് ടൂഡ് സ്‌കോട്ടിഷ് പവറിന്റെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

സ്‌കോട്ടിഷ് പവറിന്റെ തീരുമാനം വിലകൂട്ടാന്‍ മറ്റ് കമ്പനികളെ പ്രേരിപ്പിക്കുമെന്നും ഇത് ഉപഭോക്താക്കള്‍ക്ക് വന്‍ സാമ്പത്തിക ഭാരം വരുത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയി ജനങ്ങള്‍ക്ക മറ്റൊരു വിലവര്‍ധനകൂടി താങ്ങാനാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. നിലവില്‍ കുടുംബങ്ങളുടെ ഇന്ധനബില്‍ വളരെയധികമാണ്. വിലവര്‍ധിക്കുമ്പോള്‍ ബില്ലില്‍ ഏതാണ്ട് 200പൗണ്ടോളം അധികബാധ്യതയുണ്ടാവും.

മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വവും ജപ്പാനിലെ ആണവപ്രതിസന്ധിയും കൂടി യു.കെയിലെ ഉപഭോക്താക്കളെ ഇപ്പോള്‍തന്നെ കഷ്ടത്തിലാക്കിയിട്ടുണ്ട്. ബ്രിട്ടിഷ് ഗ്യാസ്, എന്‍പവര്‍, ഇ.ഡി.എഫ് എനര്‍ജി എന്നിവ ഇതിനകം തന്നെ ഇന്ധനവില വര്‍ധിപ്പിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.