1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2011

നാഗ്പൂര്‍: ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 297 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് സച്ചിനും സെവാഗും നല്‍കിയ തുടക്കം കാത്ത് സൂക്ഷിക്കാന്‍ മധ്യനിരക്കോ വാലറ്റത്തിനോ കഴിഞ്ഞില്ല. 49ാം ഓവറിലാണ് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചത്.

ഈ ശീലം ഒരു പക്ഷെ ഇന്ത്യന്‍ ടീമിന് മാത്രം സ്വന്തമായിരിക്കാം.29 റണ്‍സ് എടുക്കുന്നതിനിടയില്‍ 8 വിക്കറ്റ് നഷ്ട്ടപ്പെടുക.2 -ന് 267 എന്ന നിലയില്‍ നിന്നും 296 -ന് ഓള്‍ ഔട്ട്‌ ആയ ഇന്ത്യ ഇനി വിജയം കാണണമെങ്കില്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.അതും അടി കിട്ടിയാല്‍ പതറുന്ന ബൌളര്‍മാരെയും,നിര്‍ണായക തീരുമാനമെടുക്കുന്നതില്‍ പതിവായി പിഴവ് വരുത്തുന്ന ക്യാപ്റ്റനെയും വച്ചു കൊണ്ട്.പോരാത്തതിന് ഇന്നത്തെ ബാറ്റിങ്ങില്‍ വെറും കാഴ്ചക്കാരന്റെ റോള്‍ ആയിരുന്നു ധോണിക്ക്. 21 ബോളില്‍ നിന്നും 12 റണ്‍സെടുത്ത ധോണി പലപ്പോഴും സിംഗിള്‍ എടുത്തു സ്ട്രൈക്ക് കൈമാറുന്ന കാഴ്ചയാണ് കണ്ടത്.

സച്ചിന്റെ സെഞ്ച്വറിയുടെയും (111) സെവാഗിന്റെയും ഗംഭീറിന്റെയും അര്‍ധ സെഞ്ച്വറിയുടെയും ബലത്തില്‍ നല്ല തുടക്കമായിരുന്നു ഇന്ത്യയുടെത്. ഒരു ഘട്ടത്തില്‍ റണ്‍റേറ്റ് ഒമ്പതും കടന്ന് പോയി. എന്നാല്‍ സെവാഗ് ഔട്ടായതിന് പിന്നാലെ സച്ചിനും പുറത്ത് പോയി. ഗംഭീര്‍ ക്രീസില്‍ നിലയുറപ്പിച്ച് കളിച്ചെങ്കിലും പിന്നാലെ വന്നവര്‍ വന്നപോലെ മടങ്ങി.ഇന്ത്യന്‍ നിരയില്‍ നാലു പേരാണ് പൂജ്യന്മാരായി മടങ്ങിയത്.സച്ചിന്‍ – 111 ,സെവാഗ് – 73 , ഗംഭീര്‍ – 69 , യുവരാജ് – 12 , ധോണി – 12 , ഹര്‍ബജന്‍ – 3 ,കോഹ്ലി -1 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍.

സച്ചിന്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്നാണ് സ്വന്തമാക്കിയത്. 33 പന്തില്‍ നിന്ന് 50 തുകച്ച സച്ചിന്‍, പിന്നീട് ശ്രദ്ധയോടെയാണ് കളിച്ചത്. ഏഴ് ഫോറും മൂന്ന് സിക്‌സും പായിച്ചായിരുന്നു സച്ചിന്റെ 48-ാം സെഞ്ചുറി. 92 പന്തില്‍ നിന്നാണ് സച്ചിന്‍ സെഞ്ചുറി തികച്ചത്. ലോകകപ്പുകളിലെ ആറാത്തെയും ഈ ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ചുറിയാണ് സച്ചിന്‍ സ്വന്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.