1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2011

മനുഷ്യന്റേയും മൃഗങ്ങളുടേയും കുടലില്‍ സാധാരണയായി കണ്ടുവരുന്ന ബാക്ടീരിയയാണിത്. എന്നാല്‍ ഇവയില്‍ ചിലത് മാത്രമേ അപകടകാരികളാകാറുള്ളൂ. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങളെന്ന് മനസിലാക്കേണ്ടതുണ്ട്. വയറിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഇ കോളിയുടെ ഭവിഷ്യത്തുകള്‍ ഏറെയാണ്. രക്തത്തിനും കിഡ്‌നിയ്ക്കും ഇത് പ്രശ്‌നങ്ങള്‍ വരുത്തും. നാഡീവ്യവസ്ഥയെ തന്നെ ബാധിക്കാന്‍ കരുത്തുള്ളവയാണ് ഈ കോലി. നിലവില്‍ ഉണ്ടായപോലെയുള്ള ഇ കോളിയുടെ പ്രഭാവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.

മാത്രവുമല്ല, ഇത് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരാനും ഇടയുണ്ട്. പക്ഷേ എവിടെയാണ് ഇ കോളി പൊട്ടിപ്പുറപ്പെട്ടതെന്നത് ഇനിയും വ്യക്തമായിട്ടില്ല. സ്പാനിഷ് വെള്ളരിയിലാണ് ഇത് ആദ്യം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.

തക്കാളി, വെള്ളരി, ചീര എന്നിവയിലൂടെയായിരിക്കും സാധാരണഗതിയില്‍ ഇത് പടരുക. എന്തായാലും വേണ്ട മുന്‍കരുതലുകള്‍ എടുത്താല്‍ ഇത് തടയാന്‍ കഴിയും. പാകംചെയ്യുന്നതിന് മുമ്പ് പച്ചക്കറികളും പഴങ്ങളും നന്നായി കഴുകണം.

മരണം വിതയ്ക്കുന്ന ഇ കോളി ബാക്ടീരിയയില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.