1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2012

ഉത്തര്‍പ്രദേശിന്റെ യുവ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ്‌ യാദവ് ഇനി നിങ്ങളുടെ പോക്കറ്റിലാവും. എങ്ങനെയെന്നല്ലേ? അഖിലേഷിനെക്കുറിച്ചുള്ള സകലവിവരങ്ങളും അടങ്ങുന്ന പോക്കറ്റ്‌ ബുക്ക് പുറത്തിറങ്ങുകയാണ്.

അഖിലേഷിനെ അറിയാന്‍ 200 പേജുള്ള പുസ്തകം വാങ്ങി വായിച്ചാല്‍ മതി. 10 ഭാഷകളിലായാണ് പുസ്തകം ഇറങ്ങുന്നത്. മലയാളത്തിലും ഇത് ലഭ്യമാകും. ‘അഖിലേഷ്‌- പുത്തന്‍ പ്രതീക്ഷകളുടെ തമ്പുരാന്‍’ എന്നാണ് ഇതിന്റെ പേര്. പ്രമുഖ പ്രസാധകരായ ഡയമണ്ട്‌ ബുക്സാണ് ഇത് പുറത്തിറക്കുന്നത്.

38-കാരനായ അഖിലേഷിന്റെ കുട്ടിക്കാലം മുതല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം വരെയുള്ള കാര്യങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു. തുടക്കത്തില്‍ 50,000 കോപ്പികളാണ്‌ പുറത്തിറങ്ങുക. പുസ്തകം പുറത്തിറക്കാന്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനെ കൊണ്ടുവരാനും പ്രസാധകര്‍ ശ്രമം നടത്തുന്നുണ്ട്. ഒരു മാസം മുമ്പാണ് അഖിലേഷ് യു പി മുഖ്യമന്ത്രിയായി അധികാരമേറ്റത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.