1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2011

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന് (ഇ.യു) പുറത്തുനിന്നും വരുന്ന ഉയര്‍ന്ന വരുമാനക്കാരെ കുടിയേറ്റ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു.

അഭിഭാഷകര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഈ തീരുമാനം ഏറ്റവുമധികം സഹായകമാവുക. ഈ വിഭാഗത്തില്‍പ്പെട്ട 1,50000 പൗണ്ട് വരെ ശമ്പളംലഭിക്കുന്നവരെ കുടിയേറ്റ നടപടികള്‍ എളുപ്പത്തിലാക്കി ഇംഗ്ലണ്ടില്‍ കടക്കാനനുവദിക്കും.

ശാസ്ത്രഞ്ജര്‍ക്കും ശാസ്ത്രഗവേഷകര്‍ക്കും പുതിയ നീക്കത്തിന്റെ ഇളവ് ലഭിക്കും. യു.കെയില്‍ ദുര്‍ലഭമായിരിക്കുന്ന ഇത്തരം തൊഴില്‍മേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ഔഷധവ്യാപാരം, ബയോകെമിസ്ട്രി, ഊര്‍ജ്ജതന്ത്രം, ഭൗമശാസ്ത്രം എന്നീ രംഗങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇനി യു.കെ വിസ എളുപ്പത്തില്‍ സ്വന്തമാക്കാനാകും. എന്നാല്‍ നിലവില്‍ യു.കെയില്‍ ഉള്ളവര്‍ക്കല്ല, പുതുതായി അപേക്ഷിക്കുന്നവര്‍ക്കായിരിക്കും ഇത് ബാധകമാവുകയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.