1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2011


ദീര്‍ഘനേരമുള്ള ഉറക്കവും ഉറക്കമില്ലായ്മയും നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പുതിയ പഠനം. ആറുമണിക്കൂറില്‍ കുറച്ചും എട്ടുമണിക്കൂറില്‍ കൂടുതലും ഉറങ്ങുന്നത് ശാരീരികമായും മാനസികമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും വാര്‍ധക്യം നെരതെയാക്കുകയും ചെയ്യും.

ഏഴുമണിക്കൂര്‍ ഉറങ്ങുന്നത് അഭികാമ്യമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് തലച്ചോറിനെ മികച്ച അവസ്ഥയില്‍ കൊണ്ടെത്തിക്കും. തീരെ ഉറക്കമില്ലാതിരിക്കുന്നത് കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവിനെ കാര്യമായി ബാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ മെഡിക്കല്‍ സ്‌കൂളിലെ വിദഗ്ധര്‍ പറയുന്നു.

തുടര്‍ച്ചയായി അഞ്ചുവര്‍ഷമെങ്കിലും ഇത്തരത്തില്‍ ഉറക്കം നഷ്ടപ്പെടുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യമായിത്തന്നെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിര്‍ദ്ദേശിച്ചതില്‍ അധികസമയം ഉറങ്ങുന്നവരില്‍ ഓര്‍മ്മക്കുറവുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരത്തില്‍ ശരിക്ക് ഉറക്കം ലഭിക്കാത്ത സ്ത്രീകളിലും ആറോളം പുരുഷന്‍മാരിലും പലതരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഉറക്കവും ജീവിതദൈര്‍ഘ്യവും തമ്മില്‍ മികച്ച ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മികച്ച രീതിയില്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ മധ്യവയസ്സാകുമ്പോഴേക്കും പ്രശ്‌നങ്ങള്‍ പ്രകടമാകുമെന്ന് സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ജെയ്ന്‍ ഫെറി പറയുന്നു. ഈ പ്രശ്‌നം ഗൗരവമായി കാണേണ്ട ഒന്നാണെന്നാണ് ഫെറിയുടെ പക്ഷം. ദിവസം ഏഴുമണിക്കൂര്‍ ഉറങ്ങുന്നതാണ് ഉത്തമമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.