1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2011

ലണ്ടന്‍: സ്‌കോട്ടിഷ് പവറിനു പിന്നാലെ ബ്രിട്ടീഷ് ഗ്യാസും മറ്റ് നാല് ഊര്‍ജ സ്ഥാപനങ്ങളും 22% വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് 1മുതല്‍ ഗ്യാസ് വില ശരാശരി 19%വും വൈദ്യുത ചാര്‍ജ് 10% വര്‍ധിപ്പിക്കാനാണ് സ്കോട്ടിഷ് പവര്‍ തീരുമാനിച്ചിരുന്നത് . അതായത് ഗ്യാസിന് 124പൗണ്ടും വൈദ്യുതിക്ക് 56പൗണ്ടും വര്‍ധനവുണ്ടാകും.

ഏകദേശം 2.4മില്യണ്‍ കുടുംബങ്ങളെ ഈ വിലവര്‍ധനവ് ബാധിക്കും. ഈ വിലക്കയറ്റം തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് വില താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റായ യുസ്വിച്ച്.കോം പറയുന്നത്. കമ്പനികള്‍ ഇതേ സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ വിലക്കയറ്റം തീര്‍ച്ചയായും ഉണ്ടാകും. എത്രത്തോളം വില ഉയരും എന്ന കാര്യത്തിലേ സംശയം വേണ്ടൂ. മറ്റുള്ളവര്‍ ഈസമയത്ത് വില ഉയര്‍ത്താതിരിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.

16മില്യണ്‍ ഉപഭോക്താക്കളുടെ ബ്രിട്ടീഷ് ഗ്യാസ് ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മറ്റ് ഊര്‍ജ്ജ വിതരണക്കാരായ ഇ.ഓണ്‍ , ആര്‍.ഡബ്ലു.ഇ, എന്‍പവര്‍, ഇ.ഡി.എഫ്, സ്‌കോട്ടിഷ് ആന്റ് സതേണ്‍ എനര്‍ജി എന്നിവയും ഈ വര്‍ഷം വിലവര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

രാജ്യത്തെ വലിയ ആറ് ഊര്‍ജ്ജ വിതരണക്കാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ വിലവര്‍ധനവാണിത്. മാര്‍ച്ചിലാണ് ആദ്യ വിലവര്‍ധവുണ്ടായത്. ഗ്യാസിന് ശരാശരി 5.6%വും വൈദ്യുതിക്ക് 6.4%വുമാണ് വിലകൂട്ടിയത്. ഈ നീക്കത്തെത്തുടര്‍ന്ന് രാജ്യത്തെ ശരാശരി ഊര്‍ജ ബില്ല് വര്‍ഷത്തില്‍ 1,131പൗണ്ടായി മാറിയിരുന്നു. ഹോള്‍സെയില്‍ വില വന്‍തോതില്‍ വര്‍ധിക്കുന്നതിനാല്‍ ഊര്‍ജ്ജ വില വര്‍ധിക്കുമെന്ന് ഓഫ്‌ഗെം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഊര്‍ജ കമ്പനികളുടെ ഈ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.