1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2011

ഇന്ത്യയില്‍ ബാങ്കുകളുടെ എടിഎം ഉപയോഗ രീതി പരിഷ്‌കരിക്കുന്നു. വ്യത്യസ്ത സേവനങ്ങള്‍ ലഭ്യമാകുന്നതിന് ഓരോ തവണയും പിന്‍ നമ്പര്‍ അമര്‍ത്തിയാലേ എടിഎം പ്രവര്‍ത്തനക്ഷമമാകൂ.

പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് അറിയുന്നതിനും അക്കൗണ്ട് പരിശോധിക്കുന്നതിനും ഓരോ പ്രാവശ്യവും പിന്‍(തിരിച്ചറിയല്‍ നമ്പര്‍) ഉപയോഗിക്കേണ്ടിവരും. ഒരുതവണ പിന്‍നമ്പര്‍ ഉപയോഗിച്ചാല്‍ ഒറ്റ പ്രാവശ്യമേ പണം പിന്‍വലിക്കാന്‍ കഴിയൂ. ഒരു ഇടപാടിനു ശേഷം കൂടുതല്‍ പണം വേണമെങ്കില്‍ വീണ്ടും കാര്‍ഡിട്ട് പിന്‍ നമ്പര്‍ കൊടുക്കേണ്ടിവരും.

നിലവില്‍ ഒരു തവണ പിന്‍ നമ്പര്‍ അമര്‍ത്തിയാല്‍ എല്ലാ സേവനങ്ങളും ലഭ്യമായിരുന്നു. എ.ടി.എം കാര്‍ഡുകളുടെ ദുരുപയോഗം വ്യാപകമായതിനാലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ രീതി നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഒട്ടേറെ ഉപയോക്താക്കള്‍ എടിഎമ്മിലൂടെ പണം എടുത്തശേഷം കാര്‍ഡ് തിരിച്ചെടുക്കാന്‍ മറക്കാറുണ്ട്. അവസംര മുതലാക്കുന്ന തട്ടിപ്പുകാര്‍ വീണ്ടും പണം പിന്‍വലിക്കുകയോ മറ്റു ഇടപാടുകള്‍ നടത്തുകയോ ചെയ്യുന്നു.

യഥാര്‍ഥ ഉപയോക്താവ് നല്‍കിയ പിന്‍നമ്പര്‍ കാര്‍ഡിനൊപ്പം സജീവമായി നില്‍ക്കുന്നതിനാലാണ് ഇതു സാധ്യമാകുന്നത്. പുതിയ രീതിയെപ്പറ്റി ഉപയോക്താക്കളെ അറിയിക്കണമെന്നും ബാങ്കുകളോടു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.