1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2011

ലണ്ടന്‍: വിവിധ തരത്തിലുള്ള തട്ടിപ്പ് കാരണം എന്‍.എച്ച്.എസിന് ഒരു വര്‍ഷം നഷ്ടമാകുന്നത് 3ബില്യണ്‍ പൗണ്ടെന്ന് റിപ്പോര്‍ട്ട്. സ്റ്റഡ് ഫാമുകള്‍, കള്ളത്തൊഴിലാളികള്‍, െ്രെപവറ്റ് സ്‌ക്കൂള്‍ എന്നിവയുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത് . ക്യാന്‍സര്‍, മരുന്നുകള്‍, ഹിപ്പ് റീപ്ലെയ്‌സ്‌മെന്റ്, തിമിരം, ദന്തവൈദ്യം എന്നിവയ്ക്കാകെ എന്‍.എച്ച്.എസ് ചിലവാക്കുന്ന തുകയ്ക്ക് തുല്യമാണിത്.

വര്‍ഷത്തിലെ 102ബില്യണ്‍ പൗണ്ട് എന്‍.എച്ച്.എസ് ബജറ്റില്‍ 3.3ബില്യണ്‍ പൗണ്ടാണ് തട്ടിപ്പുകാര്‍ കൊണ്ടുപോകുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രധാനമായും തട്ടിപ്പ് നടക്കുന്ന മേഖലകളിതാണ്.

1 ഇല്ലാത്ത രോഗികളുടെ പേരില്‍ ഹെല്‍ത്ത് കെയര്‍ ജോലിക്കാര്‍ ഫണ്ട് കൈക്കലാക്കുക

2 ടൈം ഷീറ്റുകളിലും ശമ്പളപട്ടികയിലും കള്ളത്തരം കാണിക്കുന്ന മാനേജര്‍മാര്‍

3 കള്ളം പറഞ്ഞ് ലീവെടുക്കുകയും രാത്രി മുങ്ങുകയും ചെയ്യുന്ന ഹെല്‍ത്ത് സ്റ്റാഫുകള്‍.

4 ജോലിക്കുവേണ്ടി വ്യാജ രേഖകള്‍ ഹാജരാക്കുന്ന ഹെല്‍ത്ത് സര്‍വ്വീസ് തൊഴിലാളികള്‍

5 വിലവിവരപട്ടികയില്‍ കൃത്രിമം കാണിക്കുന്ന സപ്ലെയര്‍മാര്‍.

ഇത്തരം തട്ടിപ്പുകള്‍ നിരോധിക്കാനായി 2006-2009ല്‍ 32മില്യണ്‍ ചിലവില്‍ നിയോഗിച്ച എന്‍.എച്ച്.എസ് കൗണ്ടര്‍ ഫ്രോഡ് സര്‍വീസ് അഥവാ, എന്‍.എച്ച്.എസ് പ്രൊടക്ടിന് ഈ കാലയളവില്‍ വെറും 10മില്യണ്‍ വീണ്ടെടുക്കാനേ സാധിച്ചിട്ടുള്ളൂ. വെറും 188 കുറ്റവാളികളെ മാത്രമേ ഇവര്‍ കണ്ടെത്തിയിട്ടുള്ളൂ. ഇത്തരം തട്ടിപ്പുകണ്ടെത്താന്‍ എന്‍.എച്ച്.എസ് ട്രസ്റ്റുകള്‍ക്ക് എത്രത്തോളം സാധിച്ചിട്ടുണ്ട് എന്ന് പരിശോധിക്കാനായി വിവരാവകാശ സ്വാതന്ത്ര്യ നിയമത്തിന്റെ സഹായത്തോടെ ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു റെക്കോര്‍ഡുകളും അവര്‍ക്ക് ലഭിച്ചിട്ടില്ല.

362 ട്രസ്റ്റുകളില്‍ മൂന്നിലൊന്ന് മാത്രമാണ് ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ എന്തെങ്കിലും ചിലവാക്കിയിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.