1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2011

ആരോഗ്യ പ്രശ്‌നം പറഞ്ഞ് എന്‍.എച്ച്.എസില്‍ നിന്നും ലീവെടുത്ത നേഴ്‌സ് സ്വകാര്യ ആരോഗ്യ ഏജന്‍സിയില്‍ ജോലിയെടുത്ത് പണമുണ്ടാക്കുന്നതായി തെളിഞ്ഞു. ഹിലരി ബെഡ്‌സണ്‍ എന്ന 55 കാരിയാണ് ഈ തട്ടിപ്പ് നടത്തിയത്.

തോളിന് പരിക്കാണെന്നും ജോലിചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കിയാണ് ഹിലരി എന്‍.എച്ച്.എസില്‍ നിന്നും അവധിയെടുത്തത്. തുടര്‍ന്ന് ഇവര്‍ സ്വകാര്യ ആരോഗ്യ ഏജന്‍സിയില്‍ തുടര്‍ച്ചയായ 50 ഷിഫ്റ്റുകളില്‍ ജോലിയെടുക്കുകയായിരുന്നു. ഇത്തരത്തില്‍ 60,00 പൗണ്ടോളം ഇവര്‍ സ്വന്തമാക്കിയ്ട്ടുണ്ട് എന്നും തെളിഞ്ഞു. സ്വകാര്യ ഏജന്‍സിക്കായി എട്ട് ആശുപത്രികളിലായിരുന്നു ഹിലരി ജോലിയെടുത്ത് പണമുണ്ടാക്കിയത്.

തനിക്ക് ലീവ് അനുവദിച്ച അതേ എന്‍.എച്ച്.എസ് ട്രസ്റ്റിന്റെ കീഴിലുള്ള ആശുപത്രിയില്‍ ജോലിചെയ്യാനെത്തിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഗ്രെറ്റര്‍ മാഞ്ചസ്റ്ററിലെ എന്‍.എച്ച്.എസ് ട്രസ്റ്റില്‍ നിന്നും അനാരോഗ്യ ലീവിന്റെ ഭാഗമായി 6,455 പൗണ്ട് ഇവര്‍ നേടിയിരുന്നു. ഇതേസമയമാണ് മൊണ്ടേഗ് നേഴ്‌സിംഗ് ഏജന്‍സിക്കായി ഇവര്‍ ജോലിചെയ്തതും 6000 പൗണ്ട് വേറെ സ്വന്തമാക്കിയതും. കഴിഞ്ഞ 33 വര്‍ഷമായി ഇവര്‍ നേഴ്‌സായി ജോലിനോക്കുകയാണ്.

എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് തെളിയിക്കാനാണ് സ്വകാര്യ ഏജന്‍സിയില്‍ ജോലിയെടുത്തതെന്നാണ് ഹിലരി പറയുന്നത്. കൂടാതെ തന്റെ ചികില്‍സയെക്കുറിച്ച് മാനേജരെ അപ്പപ്പോള്‍ അറിയിച്ചിരുന്നതായും ഹിലരി വ്യക്തമാക്കി. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന മജിസ്‌ട്രേറ്റ് എന്‍.എച്ച്.എസ് ട്രസ്റ്റിന് 5000 പൗണ്ട് പിഴയടക്കാന്‍ ഹിലരിയോട് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ അനാരോഗ്യ അവധിയെടുത്തതുമൂലമുള്ള ചിലവെന്ന നിലയില്‍ 2000 പൗണ്ട് വേറെ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.