1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2011

ലണ്ടന്‍: ചിലവുചുരുക്കലിന്റെ ഭാഗമായി എന്‍.എച്ച്.എസില്‍ വീണ്ടും തൊഴില്‍ വെട്ടിക്കുറയ്ക്കുന്നെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുടേതുള്‍പ്പെടെ 10,000ത്തോളം പോസ്റ്റുകളാണ് വെട്ടിക്കുറയ്ക്കുന്നതെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിലെ 21 ട്രസ്റ്റുകള്‍ നടത്തിയ സര്‍വ്വേയില്‍ വ്യക്തമായത്. ഇതില്‍ 54% വും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുന്ന ക്ലിനിക്കല്‍ സ്റ്റാഫുകളാണ്. ഈ നിര്‍ദേശം നടപ്പിലായാല്‍ ചില ആശുപത്രികള്‍ക്ക് നൂറോളം നേഴ്‌സുകളെ നഷ്ടമാകുകയും ചെയ്യും.

മുന്‍ നിര തൊഴിലാളികളെ സംരക്ഷിക്കുമെന്ന എന്‍.എച്ച്.എസിന്റെ വാഗ്ദാനം പാലിക്കപ്പെടില്ല എന്നതിന് തെളിവാണിതെന്ന് ആര്‍.സി.എന്‍ ചീഫ് എക്‌സിക്യുട്ടീവും ജനറല്‍ സെക്രട്ടറിയുമായ ഡോ.പീറ്റര്‍ കാര്‍ട്ടര്‍ പറയുന്നു.

വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ 20ബില്യണ്‍ പൗണ്ട് ലാഭിക്കുമെന്ന് എന്‍.എച്ച്.എസ് പ്രഖ്യാപിച്ചിരുന്നു. തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചും അനാവശ്യമായ സേവനങ്ങള്‍ എടുത്തുമാറ്റിയും ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് തീരുമാനം.

എന്‍.എച്ച്.എസിന്റെ ജീവരക്തമാണ് ക്ലിനിക്കല്‍ സ്റ്റാഫുകളെന്ന് ഡോ കാര്‍ട്ടര്‍ പറയുന്നു. നഷ്ടപ്പെടാന്‍ പോകുന്ന ക്ലിനിക്കല്‍ തൊഴിലുകളുടെ കണക്ക് കൃത്യമായി വ്യക്തമാക്കാന്‍ ഒരു എന്‍.എച്ച്.എസ് ട്രസ്റ്റും തയ്യാറായിട്ടില്ല. എന്നാല്‍ മുന്‍നിര ക്ലിനിക്കല്‍ തൊഴിലുകളെയായിരിക്കും ഇത് കൂടുതല്‍ ബാധിക്കുക എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിലെ എന്‍.എച്ച്.എസ് ട്രസ്റ്റുകളില്‍ ചെറിയൊരു ശതമാനം മാത്രമേ ഈ സര്‍വ്വേയില്‍ പങ്കെടുത്തിട്ടുള്ളൂ. മറ്റ് ട്രസ്റ്റുകളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ കണക്ക് ഏകദേശം 40,000ത്തിലെത്തും. കണ്‍ഡ്രി ദര്‍ഹാം, ഡാര്‍ലിംഗ്ടണ്‍ എന്‍.എച്ച്.എസ് ഫൗണ്ടേഷനുകള്‍ക്ക് 300 നഴ്‌സുകളെ നഷ്മാകും. കെന്റ്, മെഡ് എന്‍.എച്ച്.എസ് ആന്റ് സോഷ്യല്‍ പാര്‍ട്ട്‌നര്‍ഷിപ്പികുള്‍ക്ക് അവരുടെ നഴ്‌സുകളില്‍ 15% പേരെ നഷ്ടമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.