1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2011

ലണ്ടന്‍:മുന്‍പെങ്ങുമില്ലാത്ത വിധം എന്‍.എച്ച്.എസ് ഫണ്ട് ചുരുക്കിയത് 50 ഓളം ആശുപത്രികളുടെ ഭാവി അനുശ്ചിതത്വത്തിലാക്കിയെന്ന് റിപ്പോര്‍ട്ട്. എന്‍.എച്ച്.എസ് സേവനങ്ങള്‍ വെട്ടിക്കുറച്ച ഗവണ്‍മെന്റിന്റെ പരിഷ്‌കാരങ്ങള്‍ വരുമാനം വളരെയധികം കുറയാനിടയാക്കിയതായി എന്‍.എച്ച്.എസ് ട്രസ്റ്റ് സീനിയര്‍ മാനേജര്‍മാര്‍ പറയുന്നു.

ഇംഗ്ലണ്ടിലെ 70 ഓളം ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ സാമ്പത്തികമായും സേവനങ്ങള്‍ നല്‍കുന്നതിലും പരാജയപ്പെടുന്നതായി കിംഗ്‌സ് ഫണ്ട് കണ്ടെത്തിയിട്ടുണ്ട്. റീ കോണ്‍ഫിഗറിങ് ഹോസ്പിറ്റല്‍ സര്‍വ്വീസസ് എന്ന റിപ്പോര്‍ട്ടില്‍ നമ്മുടെ ഹോസ്പിറ്റലുകള്‍ വരുമാനത്തിന്റെ കാര്യത്തിലും സേവനങ്ങളും കാര്യത്തിലും പിന്നോട്ടുപോകുകയാണെന്നും ഇത് ഹോസ്പിറ്റലുകള്‍ തകരുന്നതിന് തന്നെ ഇടയാക്കുമെന്നും കിംഗ്‌സ് ഫണ്ട് മൂന്നറിയിപ്പ് നല്‍കുന്നു.

രോഗികളുടെ ആവശ്യം, പണത്തിന്റെ ലഭ്യത, ജോലിക്കാരുടെ എണ്ണം, ആവശ്യമായ കെട്ടിട സൗകര്യം എന്നിവ തമ്മില്‍ ശരിയായ പൊരുത്തപ്പെടല്‍ പുതിയ പരിഷ്‌കാരപ്രകാരം ഇല്ലെന്ന് ഒരു മുന്‍നിര ഹെല്‍ത്ത് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സിയുടെ ഹെഡ് കുറ്റപ്പെടുത്തുന്നു. ഇംജക്ഷന്‍, ബാക്ക് പെയ്ന്‍. വെരിക്കോസ് വെയ്ന്‍ സര്‍ജറി തുടങ്ങിയവ പ്രശ്‌നങ്ങള്‍ക്ക് പ്രൈമറി കെയര്‍ ട്രസ്റ്റ് മൂന്നോട്ടുവച്ച വെട്ടിക്കുറക്കല്‍ നടപ്പിലാക്കിയാല്‍ 58ഓളം എന്‍.എച്ച്.എസ് ഹോസ്പിറ്റലുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നാണ് ഹെല്‍ത്ത് കെയര്‍ സര്‍വീസ് ജേര്‍ണല്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഹ്രസ്വകാല ധനശേഖരം നടപ്പാക്കാം എന്ന കാര്യത്തില്‍ മിക്ക എന്‍.എച്ച്.എസ് ട്രസ്റ്റുകള്‍ക്കും ആത്മവിശ്വാസമുണ്ട്. എന്നാല്‍ രണ്ടോ മൂന്നോ വര്‍ഷത്തിനുശേഷമുള്ള ധനശേഖരണമാണ് പ്രധാനവെല്ലുവിളി. ഇപ്പോള്‍ പിന്‍തുടരുന്ന രീതി അവസാനിപ്പിച്ചോ, അല്ലെങ്കില്‍ വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനോ കഴിഞ്ഞാല്‍ മാത്രമേ ഇത്് സാധിക്കുകയുള്ളൂ എന്നാണ് PWC.യിലെ ഹെല്‍ത്ത് എക്‌ണോമിക്‌സ് ഡയറക്ടര്‍ എഡ് ബ്രാമ് ലി ഹാര്‍ക്കര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.