1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2011

രാജ്യത്തെത്തുന്ന ഹെല്‍ത്ത് ടൂറിസ്റ്റുകളെ കര്‍ശനമായി നിയന്ത്രിക്കാന്‍ തീരൂമാനമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്‍.എച്ച്.എസ് ബില്ലുകള്‍ അടയ്ക്കാത്ത ടൂറിസ്റ്റുകളെ രാജ്യത്തിന് പുറത്താക്കാനാണ് പുതിയ നീക്കം.

1000 പൗണ്ടിനും അതിന് മുകളിലും എന്‍.എച്ച്.എസ് ബില്ലടയ്ക്കാനുള്ളവര്‍ പുതിയ നിര്‍ദേശപ്രകാരം രാജ്യത്തിന് പുറത്തുപോകേണ്ടിവരും. പണം അടയ്ക്കുന്നതുവരെ ഇവരെ തിരിച്ച് രാജ്യത്ത് കടക്കാന്‍ അനുവദിക്കുകയുമില്ല. ബ്രിട്ടനിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ുറന്‍സ് ഉണ്ടായിരിക്കണമെന്നും അല്ലെങ്കില്‍ ആശുപത്രി ചിലവുകള്‍ക്കുള്ള പണം അവരുടെ കൈവശമുണ്ടായിരിക്കണം.

നിലവില്‍ നിരവധിയാളുകള്‍ എന്‍.എച്ച്.എസിന് വന്‍ നഷ്ടം വരുത്തിവെയ്ക്കുന്നുണ്ട്. എന്‍.എച്ച്.എസ് ദേശീയ ആരോഗ്യസേവന പദ്ധതിയാണെന്നും അന്താരാഷ്ട്രപദ്ധതിയല്ലെന്നും കുടിയേറ്റമന്ത്രി ഡമിയന്‍ ഗ്രീന്‍ പറഞ്ഞു. ആരെങ്കിലും ചികിത്സ നടത്തിയതിന് പണമടയ്ക്കാനുണ്ടെങ്കില്‍ അവരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ഗ്രീന്‍ പറഞ്ഞു.

ആരോഗ്യസേവന മേഖലയില്‍ നടക്കുന്ന പല തട്ടിപ്പുകളേയും തടയാന്‍ തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജി.പി സര്‍ജറികള്‍ക്ക് നിയന്ത്രണം ബാധകമാക്കിയിട്ടില്ല. എന്നാല്‍ യു.കെയില്‍ താല്‍ക്കാലിക സന്ദര്‍ശനത്തിനെത്തുന്നവരെ ഇത്തരം നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹോം ഓഫീസ് പദ്ധതികളുമായി സഹകരിക്കുന്നവരെയും ഇത്തരം നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.