1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2011

ന്യൂദല്‍ഹി: ടെലികോം രംഗത്തെ പ്രമുഖ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഓണ്‍ലൈന്‍ സിനിമകളൊരുക്കുന്നു. അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ ബിഗ്ഫ്‌ലിക്‌സുമായി ചേര്‍ന്നുകൊണ്ടായിരിക്കും ഓണ്‍ലൈന്‍ സിനിമകളൊരുക്കുന്നത്.

ഉപഭോക്താക്കളില്‍ നിന്നുള്ള നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പുതിയ മേലഖലയിലേക്ക് എയര്‍ടെല്‍ കടക്കുന്നത്. ഉപഭോക്താക്കളുടെ പ്രതികരണമനുസരിച്ച് പുതിയവ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കും. വൈഫൈ സംവിധാനമുപോഗിച്ചുകൊണ്ടായിരിക്കും എയര്‍ടെല്‍ ഓണ്‍ലൈന്‍ സിനിമ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് വീടിനുള്ളില്‍ എവിടെയിരുന്നും സിനിമ കാണാന്‍ കഴിയും എന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്.

ബിഗ്ഫ്‌ലിക്‌സുമായി ചേര്‍ന്നുകൊണ്ടുള്ള എയര്‍ടെല്ലിന്റെ ഈ കൂട്ടുകെട്ട് ആദ്യത്തേതാണ്. ഉപഭോക്താക്കള്‍ക്ക് യഥേഷ്ടം സിനിമകളും ടി.വി.ഷോകളും കാണാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നതെന്നും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് ഡിജിറ്റലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ മനീഷ് അഗര്‍വാള്‍ പറഞ്ഞു.

ഈ സംവിധാനത്തിലൂടെ 500 സിനിമകളും 100 ടി.വി.ഷോകളും 100 സംഗീത പരിപാടികളും ലഭ്യമാകും. കമ്പ്യൂട്ടറിലൂടെയും ലാപ്‌ടോപ്പിലൂടെയും ഉപയോഗിക്കാന്‍ കഴിയുന്ന ഈ സേവനത്തിന് മാസത്തില്‍ 229 രൂപയായിരിക്കും ഉപഭോക്താക്കള്‍ക്ക് മുടക്കേണ്ടിവരുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.