1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2011

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ നഷ്ടത്തില്‍ നിന്ന് കരകയറാനായി ചെലവുചുരുക്കല്‍ പദ്ധതി നടപ്പാക്കുന്നു. ഏതൊക്കെ രീതിയില്‍ ചെലവു ചുരുക്കാമെന്നതിനെ സംബന്ധിച്ച് പ്രമുഖ സാമ്പത്തിക ഉപദേശക സ്ഥാപനമായ ഡെലോയിറ്റ്, വിമാനക്കമ്പനിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ജീവനക്കാര്‍ക്കുള്ള ശമ്പളവര്‍ധനയും പ്രൊമോഷനും മൂന്ന് വര്‍ഷത്തേക്ക് തടഞ്ഞുവെയ്ക്കണമെന്ന് ഡെലോയിറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കുള്ള ശമ്പള ഇനത്തില്‍ എയര്‍ ഇന്ത്യ പ്രതിവര്‍ഷം 3,100 കോടി രൂപ ചെലവഴിക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 2,600 ജീവനക്കാര്‍ വിരമിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യോമയാന ഇന്ധനച്ചെലവ് കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. 4000 കോടി രൂപയാണ് വ്യോമയാന ഇന്ധനത്തിനായി കമ്പനി പ്രതിവര്‍ഷം ചെലവഴിക്കുന്നത്. എണ്ണക്കമ്പനികളുമായി കൂടിയാലോചിച്ച് ഈയിനത്തില്‍ 300 കോടി വരെ ലാഭിക്കാവുന്നതാണ്. ജനവരി 19ന് നടക്കുന്ന എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഡെലോയിറ്റിന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും.

40,000 കോടി രൂപയുടെ കടബാധ്യതയുള്ള കമ്പനി പ്രതിവര്‍ഷം പലിശ ഇനത്തില്‍ 1,800 കോടി രൂപ ചെലവഴിക്കുന്നുണ്ട്. അതിനിടെ, കമ്പനിയുടെ മൊത്തം നഷ്ടം 15,000 കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണ്. 2007-08ല്‍ 2,226 കോടി രൂപയുടെയും 2008-09ല്‍ 7,189 കോടിയുടെയും 2009-10ല്‍ 5,551 കോടിയുടെയും നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.