1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2011

യാത്രക്കിടയിലും മറ്റും പലര്‍ക്കും വലിയ ആശ്വാസമാണ് പാട്ടുപെട്ടികളായ ഐപോഡുകള്‍, എന്നാല്‍ യാത്രക്കിടെ ഐപോഡിന്റെ ചാര്‍ജ് തീര്‍ന്നാലോ, പിന്നെ വീണ്ടും ബോറടി തന്നെ ശരണം. പക്ഷേ ബിക്കിനിയിടുന്നവരാണെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാം, അതേ ഐപോഡുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ബിക്കിനികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഈ ബിക്കിനി ധരിച്ചാല്‍ മാത്രം മതി ഐപോഡുകള്‍ താനെ ചാര്‍ജ് ആയിക്കൊള്ളു.

ഐ പോഡ്, ക്യാമറ, മറ്റ് മ്യൂസിക് പ്ലയറുകള്‍ എന്നിങ്ങനെ എന്തു വേണമെങ്കിലും ചാര്‍ജ്ജ് ചെയ്യാമെന്നതാണ് ഈ ബിക്കിനിയുടെ പ്രത്യേകത.ന്യൂയോര്‍ക്കിലെ ആന്‍ഡ്രൂ സ്‌കിന്‍ഡര്‍ എന്നയാളാണ് ഈ അപൂര്‍വ ബിക്കിനി രൂപകല്പന ചെയ്തത്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സൗരോര്‍ജ്ജ സെല്ലുകളാണ് ഐ പോഡിന് വേണ്ട ചാര്‍ജ്ജ് നല്‍കുന്നത്.

ഐ പോഡില്‍ നിന്നുള്ള കേബിള്‍ ബിക്കിനിയുടെ വശങ്ങളിലെവിടെയങ്കിലും കടത്തി വെച്ച ശേഷം നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാം ഐപോഡ് ചാര്‍ജായിക്കൊള്ളും. ഐപോഡ് കണക്ട് ചെയ്യുന്നതിന് മുമ്പ് ശരീരത്തില്‍ വെള്ളത്തിന്റെ അംശമില്ല എന്ന് ഉറപ്പു വരുത്തണമെന്നുമാത്രം. ഈ ബിക്കിനിയില്‍ നിന്ന് ഷോക്കേല്‍ക്കുമെന്ന ഭയവും വേണ്ടെന്നും സ്‌കിന്‍ഡര്‍ പറയുന്നു.

ഒരു ബിക്കിനി നിര്‍മ്മിക്കുന്നതിന് 80 മണിക്കൂറുകളാണ് വേണ്ടതെന്ന് ആന്‍ഡ്രൂ പറഞ്ഞു. കനം കുറഞ്ഞ 40ഓളം പേപ്പറുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. ഇവയില്‍ സോളാര്‍ സെല്ലുകള്‍ ഉറപ്പിച്ചാണ് ബിക്കിനി തയ്യാറാക്കുന്നത്. 120 പൌണ്ടാണ് ഈ ബിക്കിനിയുടെ വില.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.