ലണ്ടന്‍: പെട്രോള്‍ വില ലിറ്ററിന് 1.40 പൗണ്ട് ആയ സാഹചര്യത്തില്‍ ഈ മാസത്തെ ബജറ്റില്‍ പെട്രോളിനുള്ള കരം കുറയ്ക്കാന്‍ സാധ്യത. കാര്‍ഡിയോയില്‍ നടന്ന ടോറികളുടെ വസന്തകാല സമ്മേളത്തില്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണിന്റെ പ്രസംഗത്തില്‍ പെട്രോള്‍ ഉപഭോക്താക്കളെ സഹായിക്കാനുള്ള താല്‍പര്യം അദ്ദേഹം അറിയിച്ചിട്ടുണ്ട്. പെട്രോള്‍ വിലവര്‍ധനവില്‍ യന്ത്രവാഹനമോടിക്കുന്നവര്‍ക്കുള്ള ആശങ്ക അറിയിച്ചപ്പോള്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഞാന്‍ മനസിലാക്കുന്നു എന്ന മറുപടി അദ്ദേഹം നല്‍കി്. മാര്‍ച്ച് 23ന് ഓസ്ബോണ്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്.
സാമ്പത്തിക സ്ഥിരത എന്ന വാഗ്ദാനം നല്‍കി വലിയൊരു സാഹസം താന്‍ മുതിരുന്നില്ല. എന്നാല്‍ നിങ്ങളെ സഹായിക്കാന്‍ ഒരുവഴി തനിക്ക് കണ്ടെത്താനാവുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും ഒബ്‌സ്‌കോണ്‍ പറഞ്ഞു. എണ്ണ വില ഉയരുന്ന സമയത്ത് നികുതി കുറയ്ക്കുകയും കുറയുന്ന സമയത്ത് കൂട്ടുകയും ചെയ്യുന്ന ഫ്യുയല്‍ ഡ്യൂട്ടി സ്റ്റബിലൈസര്‍ എന്ന ആശയം നടപ്പാക്കാന്‍ കഴിയും എന്ന കാര്യത്തില്‍ ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസമുണ്ട്. ലേബര്‍ പ്രഖ്യാപിച്ച ഇന്ധന നികുതിയിലെ 1പെന്‍സ് വര്‍ധനവ് പിന്‍വലിക്കുന്നതിന് ചാന്‍സലറുടെ മേല്‍ സമ്മര്‍ദ്ദമുണ്ട്.
പെട്രോള്‍ വിലയും സര്‍ക്കാരിന്റെ ജനസമ്മതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി മന്ത്രിമാര്‍ ബോധവാന്‍മാരാണ്. പെട്രോളിന് 1.40പൗണ്ടും ഡീസലിന് 1.44പൗണ്ടുമാണ് കഴിഞ്ഞാഴ്ചയവസാനം റെയിന്‍ഹാമിലെ ബി.പി ഗാരേജ് ഉപഭോക്താക്കളില്‍ നിന്നും വാങ്ങിയത്. ഉപഭോക്താക്കള്‍ ലിറ്ററിന് 2 പൗണ്ട് എന്ന വില പെട്രോളിന് നല്‍കേണ്ടിവരുമെന്ന തന്റെ പ്രവചനം അപ്രാപ്യമല്ലെന്ന് ഇന്റര്‍നാഷണല്‍ എയ്ഡ് മിനിസ്റ്റര്‍ അലന്‍ ഡന്‍കന്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല