1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2015

തെലുങ്കാനയിൽ പോലീസ് ഒരൊറ്റ ആഴ്ച കൊണ്ട് 350 കുട്ടി തൊഴിലാളികളെ മോചിപ്പിച്ചു. ഇവരിൽ പലരും ബിഹാറിലെ ഗയ, ജൊഹാൻബാദ്, നളന്ദ, നവാദ എന്നീ ജില്ലകളിൽ നിന്നുള്ളവരാണ്.

അപകട സാധ്യത കൂടിയ വ്യവസായ മേഖലകളിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ആഭരണ നിർമ്മാണ മേഖലയിലാണ് കൂടുതൽ കുട്ടി തൊഴിലാളികൾ ഉള്ളത്. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പൊട്ടിത്തെറിയും പൊള്ളലും ഉണ്ടാകാവുന്ന സാഹചര്യങ്ങളിൽ ഇവർ മൃഗങ്ങളെപ്പോലെ ജോലി ചെയ്യേണ്ടി വരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട പതിനഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 5000 രൂപ മുതൽ 10000 രൂപ വരെ മുൻകൂറായി നൽകിയാണ് ഇടനിലക്കാർ ഇവരെ ജോലിക്കായി കൊണ്ടു വരുന്നത്.

സംസ്ഥാനത്തിന്റെ പല ഭാഗത്തും ബാലവേല വ്യാപകമാണെന്നും തിരച്ചിൽ തുടരുമെന്നും ഹൈദരാബാദ് പോലീസ് കമ്മീഷണർ മഹേന്ദ്ര റെഡി പറഞ്ഞു. രക്ഷപ്പെടുത്തിയ കുട്ടികളെ പ്രത്യേക തീവണ്ടിയിൽ നാട്ടിലേക്ക് മടക്കി അയക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.